Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഞ്ച് ഓണാഘോഷം റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി: മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)സെപ്തംബര് ഒന്നിന് നടത്താനിരുന്ന ഓണാഘോഷപരിപാടി റദ്ദാക്കി. കേരളത്തില്‍ പ്രളയ ദുരിതമനുഭവിക്കുന്ന സഹോരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനും ഓണാഘോഷങ്ങളുടെ തുകയും മറ്റു ഉദാര സംഭാവനകളും സ്വരൂപിച്ചു മുഖ്യമത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കഴിഞ്ഞ ദിവസം കൂടിയ മഞ്ച് എഎക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.

അമേരിക്കന്‍ പ്രവാസി മലയാളികളുടെ കേരളത്തിലുള്ള ബന്ധുക്കളില്‍ ആരെങ്കിലുമൊക്കെ പ്രളയദുരിതത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഈ അവസരത്തില്‍ കേരളത്തിലെ നമ്മുടെ സഹോദരങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കുകയും അവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം പ്രതിജ്ഞാ ബദ്ധരാണെന്നും മഞ്ച് പ്രസിഡന്റ് ഡോ.സുജ ജോസ് പ്രസ്താവിച്ചു. മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള മഞ്ചിനെ പ്രതിനിധീകരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ സംഘടനയെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും കേരളത്തിലെ പ്രളയബാധിതരായവര്‍ക്കു ചെയ്യണമെന്ന് മഞ്ച് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ മഞ്ചിന്റെ പിന്തുണ ദേശീയ സംഘടനയായ ഫൊക്കാനക്കും മറ്റു ഇതര സംഘടനകള്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കുമെന്നും ഡോ. സുജ ജോസ് അറിയിച്ചു. ധനസമാഹാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിനീട് അറിയിക്കുന്നതാണെന്നു ട്രഷറര്‍ പിന്റോ കണ്ണമ്പിള്ളി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ.സുജ ജോസ്, :9736321172 സെക്രട്ടറി രഞ്ജിത്ത് പിള്ള :2012946368 , ട്രഷറര്‍ പിന്റോ കണ്ണമ്പിള്ളി  :973 3377238



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code