Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം റദ്ദാക്കി   - ജയപ്രകാശ് നായര്‍

Picture

ന്യൂയോര്‍ക്ക്: റോക്‌ലാന്റ് കൗണ്ടിയിലെ മലയാളികളുടെ കൂട്ടായ്മയായ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് ലൈസി അലക്‌സ് അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍വസ്വവും ഉപേക്ഷിച്ചു ജീവന്‍ മാത്രം വാരിപ്പിടിച്ചുകൊണ്ട് പാലായനം ചെയ്യുന്ന വേളയില്‍ ഇവിടെ ഓണം ആഘോഷിക്കുവാന്‍ മനഃസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് ലൈസി പറഞ്ഞു. അവരവരുടെ കഴിവനുസരിച്ചു ദുരന്തത്തില്‍ പെട്ടുഴലുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഓരോ അംഗങ്ങളോടും അവര്‍ അഭ്യര്‍ത്ഥിച്ചു.

വിവിധ സംഘടനകള്‍ ദുരിതാശ്വാസ നിധി സമാഹരിക്കുന്നുണ്ടെന്നും എച്ച്‌വിഎംഎ അംഗങ്ങള്‍ കേന്ദ്ര സംഘടനയായ ഫൊക്കാനയില്‍ കൂടി സമാഹരിക്കുന്ന നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സജി പോത്തന്‍ അഭ്യര്‍ത്ഥിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code