Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‌സ് ഡേ ആഘോഷിച്ചു

Picture

ഡേവി, ഫ്‌ളോറിഡ: പ്രളയദുരന്തത്തില്‍ വേദനിക്കുന്ന േകരളത്തിലെ ജനതകളോട് പങ്കുചേര്‍ന്ന് ഐഎന്‍ഓസി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആചരിച്ചു.
ഡേവി മഹാത്മാഗാന്ധി സ്ക്വയറില്‍, കേരളചാപ്റ്റര്‍ പ്രസിഡന്റ് അസ്സീസ്സി നടയില്‍ന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍, കേരളത്തിലെ പ്രളയദുരന്തത്തില്‍പെട്ടവരെ സഹായിക്കുന്നതിന് മറ്റു സംഘടനകളുമായിചേര്‍ന്ന് സഹകരിക്കുന്നതിനു തീരുമാനിച്ചു.

ഐഎന്‍ഓസി നാഷണല്‍ വൈസ് പ്രസിഡന്റ ്‌ഡോ. മാമന്‍ സി ജേക്കബ് കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി എല്ലാ സഘടനകളുമായി നിരുപാധികംസഹകരിക്കണമെന്നു ആവശ്യപ്പെട്ടു.

ഫൊക്കാന മുന്‍ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പ്രസംഗിച്ചു. ഡെട്രോയിറ്റില്‍ നിന്നും സന്ദര്‍സഹിക്കുന്ന ജെയിംസ് കുരീക്കാട്ടില്‍ യോഗത്തില്‍ ആശംസ അറിയിച്ചു. അമല പ്രസിഡന്റ് മാത്തുക്കുട്ടി തുമ്പമണ്‍ യോഗത്തില്‍ പ്രസംഗിച്ചു. കേരത്തിലേക്കു രക്ഷാപ്രവര്‍ത്തിനായി കൂടുതല്‍ സൈന്യങ്ങളെ അയക്കണമെന്ന് സെക്രട്ടറി സജി സക്കറിയാസ് ആവശ്യപ്പെട്ടു.
മിയാമിയിലെ മലയാളികളുടെ മാതൃതുല്യയായ കുഞ്ഞമ്മ കോശിയുടെ നേതൃത്വത്തില്‍ മഹാത്മാപ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തി.

മുന്‍ പ്രധനമന്ത്രി അടല്‍ബഹാരി വാജ്പായിയുടെ നിര്യയനത്തില്‍ അനുശോചനരേഖപ്പെടുത്തി. സജിസക്കറിയാസ് നന്ദി രേഖപ്പെടുത്തി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code