Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോയില്‍ നിന്നും 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ) സഹായവുമായി ചിക്കാഗോ യൂവജനങ്ങള്‍

Picture

ചിക്കാഗോ : അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗഢഠഢ യുവജനവേദി എന്നിവരുടെ സഹായത്താല്‍ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യണ്‍ അഥവാ 7 കോടി രൂപയിലേക്ക് ഉയര്‍ന്നുവന്നിരിക്കുമാകയാണ്. ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുണ്‍ അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തില്‍ ആദ്യം മുതലേ സഹകരിക്കാന്‍ സാധിച്ചതും അതിലൂടെ കേരള ജനതയ്ക്ക് ഒരു തുണയാകാന്‍ കഴിഞ്ഞതും ക്‌നാനായ വോയിസിനും , ഗഢഠഢ ക്കും തനിക്കും ദൈവാനുഗ്രഹമാണ് എന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു . ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചത് യൂവജനങ്ങള്‍ക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രേചോദനമായി മാറി എന്ന് അജോ മോന്‍ പൂത്തുറയില്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൂടെ സമാഹരിച്ച മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊടുക്കും എന്നാണ് ഈ വലിയ ഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്ന സ്റ്റീയറിങ് കമ്മറ്റി അറിയിച്ചത്.

അരുണ്‍ നെല്ലാമറ്റം , സാജു കണ്ണമ്പള്ളി , അജോമോന്‍ പൂത്തുറയില്‍ , എബിന്‍ കുളത്തില്‍കരോട്ട് , ജോസ് മണക്കാട്ട് , നിഖില്‍ തേക്കിലക്കാട്ടില്‍ , ആഷിഷ് അമ്പേനാട്ട് എന്നിവര്‍ ആണ് ഈ ഫണ്ട് സമാഹരണത്തിന് ചുക്കാന്‍ പിടിക്കുന്നത് .ഈ ഫണ്ടുമായി ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് , ഈ ദുരിതാശ്വാസ ഫണ്ട് സംഭന്ധമായ എല്ലാ അറിയിപ്പുകളും KVTV ചാനലിലൂടെയും , KVTV ഫേസ് ബുക്ക് പേജിലൂടെയും അറിയിക്കുന്നതാണ് .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code