Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി മലയാളികള്‍ നാടിന്റ വേദനയില്‍ ഒരുമനസ്സോടെ കൈ കോര്‍ക്കുന്നു   - Dr. George M. Kakkanatt

Picture

ജന്മനാട് കണ്ട, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കെടുതിയില്‍ ജീവന്‍ ഒഴികെ എല്ലാം നഷ്ടപെട്ട സഹജീവികള്‍ക്ക് നേരെ പ്രതീക്ഷയുടെ കൈ തിരിനാളം ആവാനും ദൈവത്തിന്റെ സ്വന്ത നാടിന്റ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവാനും അമേരിക്കന്‍ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം ഒന്നിക്കുന്നു.

ആഗസ്‌റ് 15 , വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റണ്‍ സൗത്ത് ഇന്ത്യന്‍ യൂ സ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസില്‍ കൂടിയ അടിയന്തര മീറ്റിങ്ങില്‍, വിവിധ സംഘടനാ പ്രതിനിധികള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കു വച്ചു.
പ്രാഥമിക വിലയിരത്തലുകള്‍ പ്രകാരം സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതികളിലേക്ക് എത്തിക്കുന്ന മാസങ്ങള്‍ നീളുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രക്രിയയില്‍ , ആതുര സേവന രംഗത്ത് ലോകമെമ്പാടും ഇതിനോടകം സ്ര്ദ്ധ പിടിച്ചുപറ്റിയ ലെറ്റ് ദെം സ്‌മൈല്‍ എഗൈന്‍ എന്ന സന്നദ്ധ സംഘടനയാണ് മുന്‍നിര പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.


സെപ്തംബര്‍ 15 മുതല്‍ 21 വരെ ദുരിത മേഖലകളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിചയ സമ്പന്നരായ മെഡിക്കല്‍ പ്രൊഫെഷണല്‍സിനൊപ്പം അമേരിക്കന്‍ മലയാളി സമൂഹത്തിലേ സാമൂഹിക സാംസകാരിക ബിസിനെസ്സ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.


അടിയന്തര വൈദ്യസഹായം, അടിസ്ഥാന പാര്‍പ്പിട സഹായം, വസ്ത്രവും ആഹാരസവിധാനങ്ങളും വിതരണം ചെയുക വഴി 2500 മുതല്‍ 3000 കുടുംബങ്ങള്‍ക്ക് ആണ് അത്താണി ആവാന്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

ഈ പ്രവര്‍ത്തന പരിപാടിയിലേക്ക് സമൂഹത്തിലെ കക്ഷി മത രാഷ്ട്രിയങ്ങള്‍ക്കു അതീതമായി എല്ലാ സംഘടനകളെയും സുമനസ്സുകളായ സാമൂഹിക പ്രവര്ത്തകരെയും സഹായ സഹകരണങ്ങള്‍ക്കായി ക്ഷണിക്കുന്നതോടൊപ്പം, സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയേഴ്‌സിനേയും പ്രതീക്ഷിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് 8328775545., 8325666806, 8329713761



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code