Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ഹൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം   - ശങ്കരന്‍കുട്ടി

Picture

ശ്രീ ഗുരുവായൂരപ്പന്‍ വിശ്വാസികള്‍ ഓണാഘോഷം ഒരു പ്രളയ ദുരിത സഹായ ദിനമായി ആഗസ്റ്റ് 19 ഞായറാഴ്ച ആചരിക്കാന്‍ തീരുമാനിച്ചു.. ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര വിശ്വാസികളുടേയും മറ്റ് സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടത്തുന്ന ഈ ഓണത്തിന്റെ ഒത്തുചേരലില്‍ നിങ്ങളോരുത്തരുടേയും നന്മ നിറഞ്ഞ മഹാമനസ്കത ഉണരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഈ അവരത്തില്‍ സമാഹരിക്കുന്ന സംഭാവനയുടെ വലിയൊരു പങ്ക് പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നല്‍കാന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചതായി പ്രസിഡന്റ് ബിജു പിളള അറിയിച്ചു..

2018 ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ 3 മണി വരെ ഹൂസ്റ്റന്‍ മി സൌറി സിറ്റിയിലുള്ള 2210
സ്റ്റാഫോര്‍ഡ് ഷെയര്‍ ,കനാനായ കമ്യൂണിറ്റി സെന്റ്ര്‍ ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രശസ്തനും, പ്രഗല്‍ഭനും, വാഗ്മിയും, എഴുത്തുകാരനും ഭിഷഗ്വരനു മായ ശ്രീ ഉൃ. ങ ഢ ജശഹഹമശ മുഖ്യ അതിഥിയായിരിക്കും. സാംസ്കാരിക സമ്മേളനം, അന്നദാനം എന്നിവയോടെ നടത്തപ്പെടുന്ന സഹായഹസ്തങ്ങള്‍ക്കായി ഒത്തുചേരുന്ന ഈ പ്രളയക്കെടുതി വേളയിലേക്കു് ഹൂസ്റ്റണിലെ എല്ലാ സുമനസ്സുകളേയും സ്‌നേഹാദരങ്ങളോടെ ക്ഷേത്ര ഭാരവാഹികള്‍ സവിനയം ക്ഷണിച്ചു കൊള്ളുന്നു. വിശദ
വിവരങ്ങള്‍ക്കു് ബന്ധപ്പെടുക ഡോ.. ബിജു പിള്ള 832 247 3411, അനില്‍ ഗോപിനാഥ് 9736403831, രമാ ശങ്കര്‍ 4046809787 & 7137298994.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code