Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ രൂപതയില്‍ പ്രാര്‍ത്ഥനാദിനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച

Picture

ചിക്കാഗോ: ജലപ്രളയവും മഴക്കെടുതിയുംമൂലം ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മനോബലവും ആത്മവിശ്വാസവും ലഭിക്കാനും, ദുരിതങ്ങള്‍ ഒഴിവാകാനും സര്‍വ്വശക്തനായ ദൈവത്തോട് പ്രത്യേകമായി അപേക്ഷിക്കുന്നതിനായി ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. ഇടവകകളിലും മിഷനുകളിലും സാധിക്കുന്നവര്‍ ഉപവാസം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കണം.

നമ്മുടെ പ്രിയപ്പെട്ട ജനങ്ങളുടെ ഈ ബുദ്ധിമുട്ടില്‍ നമ്മെക്കൊണ്ട് ആവുംവിധത്തില്‍ സഹായിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഞായറാഴ്ച പ്രത്യേക പിരിവ് നടത്തി സഹായിക്കണമെന്നും ഇപ്പോള്‍ നാട്ടിലായിരിക്കുന്ന ബിഷപ്പ് ഒരു സന്ദേശത്തിലൂടെ അറിയിച്ചുവെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code