Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫൊക്കാന ഒരു ലക്ഷം ഡോളര്‍ സമാഹരിക്കുന്നു   - ഫ്രാന്‍സിസ് തടത്തില്‍

Picture


ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം ഡോളര്‍ (70 ലക്ഷം രൂപ ) സമാഹരിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 12നു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഫൊക്കാനയുടെ അടിയന്തിര പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ് മാധവന്‍ ബി. നായര്‍ അറിയിച്ചത്. ഗോ ഫണ്ട് ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് വഴിയായിരിക്കും ധനാസമാഹാരം നടത്തുകയെന്ന് സെക്രട്ടറി ടോമി കോക്കാട് അറിയിച്ചു.

പ്രളയ ദുരിതം അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഏതു സമയവും വന്‍ ദുരന്തം പ്രതീക്ഷിച്ചുകൊണ്ടാണ് കേരളത്തിലെ നമ്മുടെ സഹോദരന്മാര്‍ ദുരന്ത ദുഃസ്വപ്നങ്ങളുമായി കഴിയുന്നതെന്ന് മനസിലാക്കി എല്ലാവരും ദുരിതാശ്വാസനിധിയിലേക്കു ഉദാരമായി സംഭാവന ചെയ്യണമെന്ന് ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി അഭ്യര്‍ത്ഥിച്ചു.

പ്രളയ ദുരിതാശ്വാസ ധനസമാഹാരത്തിനായി രൂപീകരിച്ച ഗോ ഫണ്ട് അക്കൗണ്ടില്‍ കയറുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.gofundme.com/fokana-kerala-flood-relief-fund?member=600886


നോര്‍ത്ത് അമേരിക്കയിലെ ഇതര സംഘടനകളുമായി സഹകരിച്ചുകൊണ്ട് സമഗ്രമായ ഒരു ധനസമാഹാര പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത് . കേരള സര്‍ക്കാര്‍ തലത്തില്‍ വകുപ്പുതല മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഫോക്കന നേതൃത്വം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. നിലവില്‍ കേരളത്തില്‍ ഉള്ള ഫൊക്കാന നേതാക്കന്മാരോട് സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തിരമായി ചെയ്യുവാനുള്ള കാര്യങ്ങള്‍ ചുമതലപ്പെടുത്തിയതായും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഐ.ആര്‍.എസിന്റെ 501 സി ലഭിച്ചിട്ടുള്ള ഫൊക്കാനയുടെ ധനസമാഹാര പദ്ധതി വഴി സംഭാവന നല്‍കുന്നവര്‍ക്ക് ടാക്‌സ് ഇളവ് ലഭിക്കുന്നതാണെന്നു ട്രഷറര്‍ സജിമോന്‍ ആന്റണി അറിയിച്ചു. പ്രളയ ദുരന്തം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രളയ സഹായ നിധിയിലേക്കു സംഭാവന ചെയ്യുന്നവര്‍ എത്രയും വേഗം നല്‍കേണ്ടതാണെന്നും ഫോക്കന നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം അടിയന്തിര ധനസഹായമാണ് കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ പ്രതീക്ഷിക്കുന്നതെന്നും ആയതിനാല്‍ ഉണര്ന്നു പ്രവര്‍ത്തിക്കേണ്ട സാഹചര്യം സമാഗതമായെന്നും ഫൊക്കാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ ഒമ്പതു റീജിയനുകള്‍ക്കും ധനസമാഹരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ റീജിയണുകള്‍ക്കും കീഴിലുള്ള അംഗ സംഘടനകളെയും ഇതര സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ധനസമാഹരണം ദ്രുതഗതിയില്‍ നടക്കുന്നതിനാല്‍ ആദ്യഗഡു ധനസഹായം ഉടന്‍ തന്നെ നല്‍കാന്‍ കഴിയുമെന്നാണ് കരുതെന്നതെന്നും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നാട്ടില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഫൊക്കാനയുടെ വനിതാ പ്രതിനിധികളുമായി അടിയന്തിരമായി ബന്ധപ്പെട്ടുകഴിഞ്ഞതായി വിമന്‍സ് ഫോറം പ്രസിഡന്റ് ലൈസി അലക്‌സ് പറഞ്ഞു.

കേരളത്തിലെ പ്രളയ ദുരന്തം ഒരു അടിയന്തിര വിഷയമായി കണ്ടുകൊണ്ടു എല്ലാവരും അല്‍മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഫൊക്കാന സീനിയര്‍ നേതാവ് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന യാഥാര്‍ഥ്യം മനസിലാക്കി എല്ലാവരും അകമഴിഞ്ഞ സംഭാവന നല്‍കണമെന്ന് ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഫിലിപ്പോസ് ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ ധനസമാഹാര പദ്ധതിക്കു എല്ലാ പിന്തുണയും ന്യൂജേഴ്‌സിയില്‍ നിന്നുണ്ടാകുമെന്ന് ഫൊക്കാനയുടെ സീനിയര്‍ നേതാവും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ടി. എസ്. ചാക്കോ പറഞ്ഞു.

ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍, അസ്സോസിയേറ്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ അലക്‌സ് ഏബ്രഹാം , ദേവസി പാലാട്ടി, ഫൊക്കാന മുന്‍ പ്രസിഡന്റ് തമ്പി ചാക്കോ, വിമന്‍സ് ഫോറം മുന്‍ പ്രസിഡന്റ് ലീല മാരേട്ട്, സീനിയര്‍ നേതാവ് അലക്‌സ് തോമസ്, മുന്‍ ട്രഷറര്‍ ഷാജി വര്ഗീസ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code