റാന്നി: മഴക്കെടുതി രൂക്ഷമായതോടെ പത്തനംതിട്ട ജില്ലയില്‍ സ്ഥിതി അതീവഗുരുതരം. പമ്പാ തീരത്തുള്ള ആയിരക്കണക്കിന് ആളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉള്‍പ്പടെ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാര്‍ജും കഴിയാനായതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇവരുടെ എല്ലാ അവസരവും ഇല്ലാതായിരിക്കുകയാണ്.
രക്ഷാ പ്രവര്‍ത്തകര്‍ക്കോ സൈനികര്‍ക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. റാന്നിയില്‍ പോലും അയ്യായിരത്തോളം പേര് കുടുങ്ങിക്കിടക്കുന്നതാണ് വാര്‍ത്തകള്‍. ഒറ്റപ്പെട്ട് കിടക്കുന്നവര്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ സൈന്യത്തിന് പോലും ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിക്കുന്നില്ല. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളിലൊന്നും ഫോണ്‍ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളില്‍ കയറി ഒരു ചെറിയ ടോര്‍ച്ച് അടിച്ച് നില്ക്കാന് പറയാനാണ് ഇപ്പോള്‍ വന്ന നിര്‍ദ്ദേശം
പത്തനംതിട്ടയിലേക്ക് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വന്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. കൊച്ചുപമ്പയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ഒപ്പം ആനത്തോടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികള്‍ ഇത്ര സങ്കീര്‍ണമാക്കിയത്.
Comments