Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു

Picture

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. തൃശൂര്‍ വെട്ടുക്കാട്ട് ഉരുള്‍പൊട്ടി നാലുവീടുകള്‍ തകര്‍ന്നു. ആളപായമില്ല. അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ചുരം റോഡില്‍ മണ്ണിടിഞ്ഞു. പമ്പയുടെ തീരത്ത് കുടുങ്ങിയവരെ സൈന്യം രക്ഷിക്കും. റാന്നി, കോഴഞ്ചേരി എന്നിവടങ്ങളില്‍ നൂറുകണക്കിനാളുകളാണ് കുടുങ്ങിയിരിക്കുന്നത്. ഒട്ടേറെപ്പേര്‍ അവശനിലയിലാണ്.

ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. എറണാകുളം – ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. കൊച്ചി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code