താളം അവതാളം (കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
മഴ നല്ലതാണേ
പക്ഷെ, മഴവെള്ളപ്പാച്ചില്‍
അപകടം.
മഴ നല്ലതാണേ
പക്ഷെ, മലയിടിപ്പ് ആപത്ത്
മഴ നല്ലതാണേ
പക്ഷെ, പാലം തകരുന്നത്
അപകടകരം
കര തകര്‍ത്തും, മരം പിഴുതും
മൃതദേഹങ്ങള്‍ വഹിച്ചും
പായുമ്പോള്‍
വീടുകള്‍, കൃഷിസ്ഥലങ്ങള്‍
വെള്ളപ്പൊക്കക്കെടുതിയില്‍
അവിടെ മഴയുടെ താളംതെറ്റുന്നു
ആ രാഗവും ശ്രുതിയും
ഉരുള്‍പൊട്ടി ഒലിയ്ക്കമാലര്ച്ചയില്
ജീവിതം മുങ്ങി ഒഴുകുമാ വിനാഴികകളില്‍.
Comments