ഡാലസ് : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് 2018, സ്പോണ്‍സേര്‍ഡ് ബൈ ഡാളസ് മച്ചാന്‍സ് ബിസിനസ് ഗ്രൂപ്പ് നാളെ തുടങ്ങും. രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഉദ്ഘാടന പരിപാടികള്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മുതലാണ്.
"A sound mind in a sound body" എന്നതാണ് ഐപിഎസ്എഫ് സ്ലോഗന്. ഫെസ്റ്റിന്റെ ഈ സ്ലോഗന്. അന്വര്‍ഥമാക്കിയാണ് ഐപിഎസ്എഫ് ലോഗോയും തയ്യാറാക്കിയിരിക്കുന്നത്. പ്രത്യക ലോഗോ പതിച്ചുള്ള ടീ ഷര്‍ട്ടുകള്‍ മത്സരാര്‍ഥികള്‍ക്കായി തയ്യാറാക്കി കഴിഞ്ഞു.
പ്രൊഫഷനല്‍ സ്പോര്‍ട്സിന്റെ സ്പിരിറ്റും ഒപ്പം ആധ്യാത്മിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദൈവമഹത്വം പ്രഘോഷിക്ക പെടുവാനുള്ള വേദിയുമായാണ് ടെക്സാസ് ഒക്ലഹോമ റീജണിലെ സീറോ മലബാര്‍ പാരീഷുകള്‍ പെങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് ഫെസ്റ്റ്.
നാളെ വൈകുന്നേരം (വെള്ളി) നടക്കുന്ന ഓപ്പണിങ് സെറിമണിയാണ് ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകര്‍ക്ഷണം. വിവിധ പാരീഷുകള്‍ പങ്കെടുത്തുള്ള മാര്‍ച്ച് ഫാസ്റ്റ് , ബാന്‍ഡ്, വിവിധ കള്‍ച്ചറല്‍ പ്രോഗ്രാംസ് എന്നിവ അരങ്ങേറും. ഫെസ്റ്റിന്റെ സ്പെഷ്യല്‍ തീം സോങ് ഇതോടൊപ്പം റിലീസ് ചെയ്യുമെന്നു ഇവന്റ് ചെയര്‍മാനും സെന്റ്. അല്‍ഫോന്‍സാ കോപ്പേല് വികാരിയുമായ ഫാ. ജോണ്‍സ്റ്റി തച്ചാറ പറഞ്ഞു.
കുട്ടികളും യുവാക്കളും സ്പോര്‍ട്സ് ഫെസ്റ്റിന്റെ ആവേശം ഏറ്റെടുത്തു കഴിഞ്ഞു. ഇവെന്റിലെ മത്സരങ്ങളെല്ലാം ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.
വിവരങ്ങള്‍ക്ക് : https://www.ipsfcoppell2018.
Comments