Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: ആശങ്കയോടെ ക്രൈസ്തവ സമൂഹം

Picture

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള മരുഭൂമിയിലെ ആശ്രമത്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കൊലപാതകം നടന്നു പത്തു ദിവസങ്ങള്‍ പിന്നിട്ടും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ നാനൂറോളം പേരെ ഇതിനോടകം ചോദ്യം ചെയ്തുവെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്നു ആശങ്കയോടെയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം കഴിയുന്നത്. ബഹിറ പ്രവിശ്യയിലെ അന്‍ബ മകര്‍ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസ് ജൂലൈ 29 ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയത്.

െ്രെകസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ ഈജിപ്തില്‍ ബിഷപ്പിന്റെ ദാരുണ മരണം വിശ്വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്നു കോപ്റ്റിക് ആശ്രമങ്ങളിലേക്കുള്ള പ്രവേശനം സഭ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2016 ഡിസംബര്‍ മുതല്‍ ഈജിപ്ഷ്യന്‍ െ്രെകസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്. ഇതുവരെ ബോംബേറിലും വെടിവെയ്പിലും മറ്റ് ആക്രമണങ്ങളിലും നൂറുകണക്കിന് െ്രെകസ്തവ വിശ്വാസികളാണ് രാജ്യത്തു കൊല്ലപ്പെട്ടത്. മദ്ധ്യ കിഴക്കന്‍ ദേശത്തെ ഏറ്റവും വലിയ െ്രെകസ്തവ സാന്നിദ്ധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴില്‍ പതിനഞ്ച് മില്യണിന് അടുത്ത് വിശ്വാസികളാണുള്ളത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code