Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരിസോണയില്‍ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച   - മനു നായര്‍

Picture


ഫീനിക്‌സ് : അരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ഓഗസ്റ്റ് 18ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ്യമാര്ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. രാവിലെ 10:30 ന്‌സംഘടനയിലെ വനിതാഅംഗങ്ങള്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടര്‍ന്ന് നൃത്ത്യഷൈലി സ്കൂള്‍ ഓഫ് കഥകിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന ഗണേശവന്ദനം കഥക് അവതരണത്തോടെ ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും.

അനിത പ്രസീദ ്ചിട്ടപ്പെടുത്തി നൂറിലധികം വിവിധപ്രായത്തിലുള്ള വനിതകള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മഹാതിരുവാതിര, മധുഗട്ടിഗ്ഗര്‍ ചിട്ടപ്പെടുത്തി അന്‍പതിലധികം കലാപ്രതിഭകള്‍പങ്കെടുക്കുന്ന ഭരതനാട്യം, എബിസിഡി സിനിമാറ്റിക് ഡാന്‍സ്സ്കൂളിന്റെ ഫ്‌ലാഷ ്‌മൊബ്, ശാന്ത ഹരിഹരന്റെ നേതൃത്വത്തില്‍ നാല്പതിലധികം വനിതകള്‍ മാറ്റുരക്കുന്ന ഫാഷന്‍ഷോഎന്നിവ ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്.

ഉച്ചക്ക് 12 മണിക്ക് മുത്തുക്കുട, ചെണ്ടമേളം, പുലികളി, നടന്‍കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മഹാബലിതമ്പുരാനെ സ്വീകരിച്ചാനയിക്കും.
തുടര്‍ന്ന ്‌കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളാല്‍ തയ്യാര്‍ചെ യ്ത വിഭവസമൃദ്ധമായ ഓണസദ്യ അതിഥികള്‍ക്ക് തൂശനിലയില്‍നല്‍കും. ഓണസദ്യക്ക ്പ്രസിദ്ധമായ ആറന്മുളവള്ള സദ്യയില്‍നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ളവിഭവങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. സുരേഷ്കുമാര്‍, ശ്രീകുമാര്‍ കൈതവന, കൃഷ്ണകുമാര്‍ പിള്ള, ഗിരീഷ്ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ ്ഓണസദ്യഒരുക്കുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിക്കുന്ന കലാസാംസ്കാരികസമ്മേളനത്തില്‍ വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധസംഘടനാ നേതാക്കള്‍ പങ്കെടുക്കും.തുടര്‍ന്ന ്‌നടക്കുന്നകലാവിരുന്നില്‍ ആരിസോണയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇരുനൂറിലധികംകലാകാരന്‍മാര്‍ പങ്കെടുക്കും. വിവിധനാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകള്‍അവതരിപ്പിക്കുന്ന നിരവധി നിര്‍ത്യനൃത്തങ്ങള്‍, കേരളത്തിന്റെ സാംസകാരികപൈതൃകവും പാരമ്പര്യവുംവിളിച്ചോതുന്ന കലാവിരുന്ന്, നാടന്‍പാട്ടുകള്‍, നാടോടിനൃത്തം, നാടകം എന്നിവ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും.

മലയാളമണ്ണിനെ സ്‌നേഹിക്കുന്ന ഏവര്‍ക്കുംഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരുപിടി മികച്ചപരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായിഒരു ക്കിയിട്ടുണ്ടെന്ന് ഓണംപൊന്നോണം കമ്മിറ്റിക്കുവേണ്ടി സുധീര്‍ കൈതവന, സജീവന്‍ നെടോര, ദിവ്യ അനുപ്, നിഷ പിള്ള, ഗിരിജമേനോന്‍ എന്നിവര്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളിലെ പോലെതന്നെ അരിസോണയിലെ മലയാളീസമൂഹത്തിനെന്നും ഓര്‍മയില്‍ സൂഷിക്കനുതകുന്ന രീതിയിലാണ് ഈവര്ഷത്തെയും ഓണാഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും, ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കുവാന് എല്ലാമലയാളി സുഹൃത്തുക്കളു ടേയുംസാന്നിദ്ധ്യസഹായസഹകരണങ്ങള്‍ സഹര്‍ഷംസ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോലാല്‍ കരുണാകരന്‍, വൈസ് പ്രസിഡന്റ് ഡോ. പ്രവീണ്‍ ഷേണായ്, ട്രെഷറര്‍ ദിലീപ് പിള്ള, ജനറല്‍ സെക്രട്ടറി ജിജുഅപ്പുക്കുട്ടന്‍ എന്നിവര്‍ ഒരുസംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code