Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണം തിരുവോണം ( ചേ റു ശ്ശേ രി അനിയൻ വാരിയർ )

Picture

[ എന്നും  തിരുവോണമായിരുന്നാൽ 
              ഓണത്തിനുണ്ടോ  പ്രസക്തി  തെല്ലും  ?
              പഞ്ഞംപിടിച്ചൊരാ  കർക്കിടകം  
              ചിങ്ങത്തിനേറ്റം   രുചിപകർന്നു  ! ]
 
      ഇന്നത്തെ  കുട്ടികൾക്കെന്തറിയാം  ...
      ഓണവും  കോണവും  തമ്മിലെന്ത് ;
      ചിങ്ങവും   തുമ്പയും  തമ്മിലെന്ത് ;
      'കന്നി-ഓണ' ത്തിൻ  പൊരുളിതെന്തേ ?
 
       'പുത്തനോണ'ത്തിൻ   പൊരുളറിയാം 
       'പുത്ത' നുടുപ്പുകൾ   കിട്ടുമോണം 
       'പൂത്തിരുവാതിര '  എന്നുവെച്ചാൽ 
       'പൂത്തു'വിരിയുന്നൊരാതിരയും !
 
       'കാലങ്ങൾ'  മാറി ;  നുണക്കഥകൾ 
       'അരങ്ങുകള്‍ 'വാഴും  സമയമിപ്പോൾ  
        ആർക്കും പറയാ, മതെന്തുമാകാം 
        'ശ്രാവണ' മാണത്രെ  'ഓണ' മായി !
 
        മാവേലിയെന്നൊരു  വേലിയുണ്ടോ ?
        സ്വന്തം മനസ്സിൻറെ  വേലിയാകാം 
        വേലിപൊളിച്ചു പുറത്തുചാടാൻ 
        സ്വന്തം മനസ്സിനെ  സജ്ജമാക്കൂ 
 
        പാശ്ചാത്യമാണെൻറെ  ലോകമെന്ന് 
        ' ഡംഭ് ' പറയും  ചെറുകിടാങ്ങൾ 
       " ഓണത്തിനെന്തു  പ്രസക്തി ? "  ചോദ്യം :
         സദ്യ ; വെറും  സദ്യമാത്രമാണോ  ! 
              പൂക്കളുമില്ലൊരു  പൂവിളിയും ;
         തൃക്കാക്കരപ്പനോ :  അതെന്തു   ചേട്ടാ ?
 
         വാമനനെന്നൊരു  കൂട്ടുകാരൻ 
         ക്ലാസ്സിലുണ്ടായിരുന്നോർമ്മയുണ്ട് 
         ബലിയെന്ന  ചെക്കനെ  ഓർമ്മയില്ല ;
         ബാലീടെ  ബന്ധുവോ  ശത്രുവാണോ ? 
        
        കൊയ്ത്തുകഴിഞ്ഞ് ,  'മനം' നിറഞ്ഞ്‌ 
              കർഷകരേവരുമുല്ലസിക്കും 
           ഉത്സവത്തിന്നു  നിറംപകരാൻ 
           ഐതിഹ്യമാല  കടമെടുത്തു !
 
           വിഷ്ണുദേവൻറെ   ദശാവതാരം 
           പാരിൽമുഴുവൻ  പ്രസിദ്ധമല്ലേ :
           വാമനരൂപം : മഹാബലിയും 
           കേരളം മാത്രമോ , കൂട്ടുകാരേ ??
 
          മാനുഷരെല്ലാരുമൊന്നുപോലെ 
          സംപ്രീതരായി  വസിച്ചിടുമ്പോൾ 
         " സുഖദുഖ : സമ്മിശ്രമാണ്  ലോകം "
           തത്വം  മറന്നത്  :  മാനവനോ ?
 
          എല്ലാമനുഷ്യരുമൊന്നുപോലെ 
          എല്ലാദിനങ്ങളുമൊന്നുപോലെ 
          സന്തോഷമേവം  നുകർന്നിരുന്നാൽ 
          സംതൃപ്തി തോന്നുമോ ,  കൂട്ടുകാരേ !
 
          വെൽഫെയർ സ്റ്റേറ്റിനു  തുല്യമായി 
          ഒരു ഇൽഫെയർ  സ്റ്റേറ്റും  വേണമെന്ന 
         " വിശ്വതുലനസ്ഥിതി "ക്കുവേണ്ടി 
           പാവം മഹാബലി  രക്തസാക്ഷി !
         [ കോസ്മിക് തിയറിക്കു  അര്‍ത്ഥമേകാൻ 
           പാവം മഹാബലി  രക്തസാക്ഷി !]
 
     C . S . Sankara  Warrier ,  Anubhuti  Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code