Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച ചിത്രം ഒറ്റമുറി വെളിച്ചം   - ജോര്‍ജ് ജോണ്‍

Picture

സ്റ്റുട്ട്ഗാര്‍ട്ട് : ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ വച്ച് നടത്തിയ പതിനഞ്ചാമത് ഇന്ത്യന്‍
ഫിലിം ഫെസ്റ്റിവലില്‍ മലയാളചലച്ചിത്രംഒറ്റമുറി വെളിച്ചം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റുര്‍ട്ട് ഗാര്‍ട്ടില്‍ നടന്ന അവാര്‍ഡ് വിതരണച്ചടങ്ങില്‍ സംവിധായകന്‍
രാഹുല്‍ റിജി നായര്‍ ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ ; അവാര്‍ഡ് എറ്റുവാങ്ങി.

ശില്‍പ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാര്‍ഡുമാണ് ;ഒറ്റമുറി വെളിച്ചം;
എന്ന ചിത്രത്തിന് ലഭിച്ചത്. ;ഒറ്റമുറി വെളിച്ചം; പ്രദര്‍ശിപ്പിച്ചതിന് ശേഷം സംവിധായകന്‍
അവിടെ കൂടിയ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു.

ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത കോശിയാണ്. വിനീത
കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. രാഹുല്‍ റിജിനായരുടെ ആദ്യചിത്രമാണ് 'ഒറ്റമുറിവെളിച്ചം. ചിത്രത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മറ്റ്
ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും സ്റ്റുര്‍ട്ട് ഗാര്‍ട്ടില്‍ വച്ച് ഒറ്റമുറി വെളിച്ചം
ചിത്രം തെരെഞ്ഞെടുക്കപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code