ചേര്‍ത്തല: കഥാപ്രസംഗകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കാവില്‍ കളേഴത്ത് ബാബുരാജ്(വയലാര്‍ ബാബുരാജ്85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നിന് കാവില്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍. 50 വര്‍ഷത്തോളം കഥാപ്രസംഗരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം. 6,200 വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. നാടകരചയിതാവ്, അഭിനേതാവ്, സംവിധായകന് എന്നീ നിലകളിലും ശോഭിച്ചിരുന്നു.
കഥാപ്രസംഗ മേഖലയിലെ സമഗ്രസംഭാവനയെ മാനിച്ചാണ് 2004ല്‍ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാര്‍ഡ് നല്കി ആദരിച്ചത്.കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപതാ പ്രസിഡന്റും അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു.
ഭാര്യ: ത്രേസ്യാമ്മ മാത്യു തലയോലപ്പറമ്പ് കാലായില്‍ കുടുംബാംഗം.മക്കള്‍: ഡോ. ബീനാമ്മ മാത്യൂ(റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ)കെ.എം. ജയന്(ഡല്‍ഹി),കെ. എം. വിജയന് (നാളികേര വികസന ബോര്‍ഡ്, നേര്യമംഗലം), ബിജി മാത്യൂ(അസിസ്റ്റന്റ് പ്രഫസര്‍, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിഡ്, ഷിക്കാഗോ), ബിന്ദു സുനില്‍ (ബിസിനസ് എറണാകുളം)റവ.ഡോ. ബിജുമാത്യൂ കളേഴത്ത് (ജഗദല്‍പൂര്‍ രൂപതാ മുന്‍ ചാന്‍സലര്‍, ജുഡീഷ്യല്‍ വികാരി).
മരുമക്കള്‍: ലാലു ഞാറയ്ക്കല്‍( മുന്‍ മന്ത്രി പി.ജെ. ജോസഫിന്റെ പിഎ),മോളി ജയന് (ഡല്‍ഹി),ഷൈനിമോള് (പ്രിന്‍സിപ്പല്‍, സെന്റ് റാഫേല്‍സ് എച്ച്എസ്എസ് എഴുപുന്ന), കെ.ബി.സുനില്‍ (ബിസിനസ്, എറണാകുളം.)
Comments