Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് മടങ്ങുകയാണെന്ന് ഗായിക കാറ്റി പെറി

Picture

സിഡ്‌നി: ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് താന്‍ മടങ്ങുകയാണെന്നു വെളിപ്പെടുത്തി ലോക പ്രശസ്ത അമേരിക്കന്‍ ഗായിക കാറ്റി പെറി. ഓസ്‌ട്രേലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാറ്റി, ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ തീരുമാനത്തിനു പിന്നില്‍ വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയാണെന്ന്! അവര്‍ വ്യക്തമാക്കി. ഏപ്രില്‍ മാസം നടന്ന കൂടിക്കാഴ്ചയില്‍ കാറ്റിയുടെ അമ്മയും, സുഹൃത്തും ഹോളിവുഡ് നടനുമായ ഒര്‍ലാന്‍ഡോ ബ്‌ളൂമും ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ റോമില്‍ എത്തിയിരുന്നു.

താന്‍ ദൈവത്തിലേയ്ക്ക് തിരികെ വരാന്‍ തന്റെ അമ്മ എന്നും പ്രാര്‍ത്ഥിച്ചിരുന്നതായും കാറ്റി ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. അനുകമ്പയുടെയും, വിനയത്തിന്റെയും, സുസ്ഥിരതയുടെയും സംയോജനമാണ് ഫ്രാന്‍സിസ് പാപ്പ. യേശുവിന്റെ ഒരു വിപ്ലവകാരിയാണ് പാപ്പയെന്നും, അതിനാല്‍ താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരാധകയാണെന്നും കാറ്റി പെറി പറഞ്ഞതായി 'വോഗ് ഓസ്‌ട്രേലിയ'യെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അമേരിക്കന്‍ ഗായകരില്‍ മുന്‍നിരക്കാരിയാണ് കാറ്റി പെറി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code