Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാമുകനെ കുത്തിക്കൊന്ന കേസില്‍ മിസ് കെനിയയ്ക്ക് വധശിക്ഷ

Picture

നൈറോബി: കാമുകനെ കൊലപ്പെടുത്തിയതിന് സൗന്ദര്യറാണിക്ക് വധശിക്ഷ. 24കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25ഓളം കുത്തേറ്റായിരുന്നു ഫരീദിന്‍െ മരണം. വിചാരണ നേരിടുമ്പോഴായിരുന്നു സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. വധശിക്ഷ നല്‍കിയത് മനുഷ്യത്വരഹിതമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു.

അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും കാമുകിമാര്‍ക്കുമുള്ള മുന്നറിയിപ്പാണ് വധശിക്ഷയെന്ന് വിധി പ്രഖ്യാപിച്ച ഹൈകോടതി ജഡ്ജി ജെസി ലസിറ്റ് പറഞ്ഞു. മോഹഭംഗമുണ്ടാകുമ്പോഴേക്കും അതിക്രമം പ്രവര്‍ത്തിക്കാന്‍ പാടില്ല. വധശിക്ഷയല്ലാത്ത എന്തു ശിക്ഷ വിധിച്ചാലും പ്രതി വീരയായി വിലയിരുത്തപ്പെടുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. അതേസമയം, കെനിയയുടെ പുരോഗമന ചരിത്രത്തിന് വിധി തിരിച്ചടിയാകുമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ ഇറുങ്കു ഹോട്ടന്‍ പറഞ്ഞു. എന്നാല്‍, വിധിയില്‍ ഫരീദിന്‍െറ കുടുംബം സന്തുഷ്ടി പ്രകടിപ്പിച്ചു. യുവാവിന്‍െറ അപ്പൂപ്പനും അമ്മൂമ്മയും സഹോദരിയും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ജോയ്‌നര്‍ ഒകോന്‍ജൊ അറിയിച്ചു.

കൊലപാതകത്തിനും സായുധ കൊള്ളക്കും വധശിക്ഷ വിധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കെനിയന്‍ സുപ്രീംകോടതി 2017 ഡിസംബറില്‍ വിധിച്ചിരുന്നു. 1987നുശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടുമില്ല.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code