Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വര്‍ണവില കുറഞ്ഞു, ഡോളറിന് ശക്തി കൂടുന്നു

Picture

ന്യൂയോര്‍ക്ക്: ഡോളര്‍ അടിക്കടി ശക്തിപ്രാപിക്കുന്നത് രൂപയുടെ വിനിമയ നിരക്ക് ഉയര്‍ത്തുന്നതു കൂടാതെ, സ്വര്‍ണവില കുറയുന്നതുകൂടിയായതോടെ പ്രവാസികളുടെ ആഹ്ലാദം ഇരട്ടിച്ചു. വെള്ളി, ശനി ദിവസങ്ങള്‍ അവധിയുംകൂടി ആയതോടെ, ഉയര്‍ന്ന എക്‌സ്‌ചേഞ്ച് നിരക്കും കുറഞ്ഞ സ്വര്‍ണ നിരക്കും പ്രയോജനപ്പെടുത്താനാകും ഇന്ന് ശ്രമം.

ഡോളറുമായുള്ള വിനിമയത്തില്‍ 69.14 എന്നനിലയിലേക്കു താഴ്ന്ന രൂപ പിന്നീട് 69.09 എന്ന നിലയിലെത്തിയെങ്കിലും ഈയിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപയെത്തിയത്. ദിര്‍ഹംരൂപ വിനിമയ നിരക്ക് ഇന്നലെ ഒരു ദിര്‍ഹത്തിന് 18.83 രൂപ എന്ന നിലയിലെത്തിയിരുന്നു. ഇന്നലെ എക്‌സ്‌ചേഞ്ചുകളില്‍ 18.75 ആണ് ലഭ്യമായ നിരക്ക്. കഴിഞ്ഞയാഴ്ച ഇത് 18.61 ആയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന എക്‌സ്‌ചേഞ്ച് നിരക്ക് ജൂണ്‍ അവസാന വാരത്തിനുശേഷം കൂടുതല്‍ ഉയരുന്നത് ഇന്നലെയാണ്.

അമേരിക്ക, ചൈന വ്യാപാര യുദ്ധവും വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നതും രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായെന്നു സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 7.4 ശതമാനം ഇടിവാണ് ഇതുവരെ ഈ വര്‍ഷമുണ്ടായത്. ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിനു 147.50 ദിര്‍ഹവും 22 കാരറ്റിന് 138.50 ദിര്‍ഹവും 18കാരറ്റിന് 113.25ഉം ആണ് വില. 24കാരറ്റിന് 148.25, 22കാരറ്റിന്139, 18 കാരറ്റിന് 113.75 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code