Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ് പ്രസിഡന്റായി സ്ഥാനമേറ്റു

Picture


ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഷോളി കുമ്പിളുവേലി സ്ഥാനമേറ്റു. ജൂലൈ 15ാം തീയ്യതി ഞായറാഴ്ച വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റെസ്റ്റൊറെന്റില്‍ കൂടിയ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ച് നിലവില്‍ പ്രസിഡന്റായിരുന്ന ജോസഫ് കാഞ്ഞമലയില്‍ നിന്നുമാണ് ഷോളി കുമ്പിളുവേലി സ്ഥാനമേറ്റത്.

റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വപ്‌നമലയില്‍ നിന്നും, ഷാറ്റി കാത്തി വൈസ് മെനറ്റ്‌സ് സ്ഥാനവും സ്വീകരിച്ചു. പുതിയ സെക്രട്ടറിയായി ജിം ജോര്‍ജ് ട്രഷര്‍ ആയി മാണി ജോര്‍ജ്, വൈസ് പ്രസിഡന്റായി ഷാജി സഖറിയാ, ജോ.സെക്രട്ടറിയായി കെ.കെ.ജോണ്‍സന്‍, ജോ.ട്രഷറര്‍ ആയി ബെന്നി മുട്ടപ്പള്ളി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ജോസ് ഞാറകുന്നേല്‍, ഷൈജു കളത്തില്‍, ജോസ് മലയില്‍, ജോഷി തെള്ളിയാങ്കല്‍, സണ്ണി മാത്യു, ടോണി പാലക്കല്‍, ജോസഫ് മാത്യു, വൈസ് മെനറ്റ്‌സ് സെക്രട്ടറിയായി ഡോണ ഷിനു, ട്രഷറര്‍ ആയി ജെസി കണ്ണാടന്‍ എന്നിവരും യഥാക്രമം സ്ഥാനമേറ്റു.

ജോസഫ് കാഞ്ഞമലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷഖമായി നടത്തി വന്ന എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടര്‍ന്നും നടത്തുമെന്ന് മറുപടി പ്രസംഗത്തില്‍ ഷോളി കുമ്പിളുവേലി പറഞ്ഞു. കൂടാതെ ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുള്ള ക്യാമ്പിംഗ്, ക്വിസ്, വെക്കേഷന്‍, കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ തുടങ്ങി നിരവധി പുതിയ പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നും ഷോളി അറിയിച്ചു.വൈസ്‌മെന്‍ ക്ലബ്ബില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക്, വൈസ്‌മെന്‍ ഇന്‍ഡ്യാ റീജണല്‍ ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡന്റ് ഷോളി കുമ്പിളുവേലി വൈസ്‌മെന്‍ 'പിന്‍'. പുതിയ അംഗങ്ങള്‍ക്ക് സമ്മാനിച്ചു.ജോസഫ് കാഞ്ഞമലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ്, ജോര്‍ജ് കെ. ജോണ്‍, റവ.ഫാ.ജോസ് കണ്ടത്തിക്കുടി, ഷാജി സഖറിയാ, എഡ്വിന്‍ കാത്തി, വിവിധ വൈസ്‌മെന്‍ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ഡോ.അലക്‌സ് മാത്യു, ലൂക്കോസ് വര്‍ഗീസ്, ഡാന്‍ മോഹന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെ.മാത്യൂസ്, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഫോമ ട്രഷറര്‍, ഷിനു ജോസഫ്, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ ലൈസ് അലക്‌സ്, മാധ്യമ പ്രവര്‍ത്തകരായ ജോസ് കാടാപുറം, മൊയ്തീന്‍ പുത്തന്‍ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ട്രഷറര്‍ മാണി ജോര്‍ജ് കൃതജ്ഞ പറഞ്ഞു. കെ.കെ. ജോണ്‍സന്‍, ലിസാ ജോളി എന്നിവര്‍ എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code