Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാന്‍ജ് ഓണാഘോഷ ചടങ്ങുകളുടെ ടിക്കറ്റ് കിക്ക് ഓഫ് നിര്‍വഹിച്ചു, ആഘോഷങ്ങള്‍ 2018 സെപ്തംബര്‍ 8 ശനിയാഴ്ച

Picture

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഓണാഘോഷ ചടങ്ങുകള്‍ ഈ വര്‍ഷം സെപ്തംബര്‍ 8 ശനിയാഴ്ച ന്യൂ ജേഴ്‌സി ഈസ്റ്റ് ബ്രോണ്‍സ്‌വിക്കിലുള്ള ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങിന്റെ ഔദ്യോഗിക ടിക്കറ്റ് വില്പന ഉദ്ഘാടനം എഡിസണ്‍ ഹോട്ടല്‍ പ്രിന്‍സ്ടണ്‍ ഹാളില്‍ വച്ച് ജൂലൈ 9 തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ചു, ചടങ്ങില്‍ സുപ്രസിദ്ധ സിനിമാതാരം ജഗദീഷിന്റെ പക്കല്‍ നിന്നും ദിലീപ് വര്‍ഗീസും
മലയാളത്തിന്റെ നിത്യ ഹരിത നായിക ഷീലയുടെ കയ്യില്‍ നിന്നും അനിയന്‍ ജോര്‍ജും പ്രമുഖ ഗായിക രഞ്ജിനി ജോസിന്റെ പക്കല്‍ നിന്നും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസും ആദ്യ ടിക്കറ്റുകള്‍ ഏറ്റു വാങ്ങിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സ്വപ്ന രാജേഷ് കൂടാതെ ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍,കൃഷ്ണ കിഷോര്‍, മാലിനി നായര്‍, റോയ് മാത്യു കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് പ്രസിഡന്റ് റോഷന്‍ മാമ്മന്‍, അലക്‌സ് കോശി വിളനിലം, സജി പോള്‍, പിന്റോ കണ്ണമ്പള്ളില്‍, ജെയ്‌സണ്‍ അലക്‌സ്, അലക്‌സ് ജോണ്‍, ജോണ്‍ തോമസ്, രാജന്‍ ചീരന്‍, സജി എബ്രഹാം, ജോണ്‍ ജോര്‍ജ്, ഷോണ്‍ ഡേവിസ്, സണ്ണി വാളിപ്ലാക്കല്‍, സുനിത അനീഷ്, ശര്‍മിള ജോര്‍ജ്, ഷീബ ജെയിംസ്, ജിനു അലക്‌സ്, ബാബു ജോസ്, രാജു പള്ളത്ത്, സുനില്‍ ട്രൈ സ്റ്റാര്‍,മാലിനി നായര്‍, രാജന്‍ ചീരന്‍, ഷിറാസ് യുസഫ്, ഷീല ശ്രീകുമാര്‍, സുധീര്‍ നമ്പ്യാര്‍, ആനി ലിബു തുടങ്ങി അനേകം പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ്, പ്രവാസി, ഫഌവഴ്‌സ്, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കു വേണ്ടി ഷിജോ പൗലോസ്, മഹേഷ് കുമാര്‍ അടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു.

ഓഗസ്റ്റ് 15 നുള്ളില്‍ ടിക്കറ്റുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക് നിരക്കുകളില്‍ പ്രത്യേക ഇളവുകള്‍ ലഭ്യമാണ്.

എല്ലാവരെയും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) യുടെ ഓണാഘോഷ ചടങ്ങുകളിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code