തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) നഗരത്തിലെ വളസരവാക്കത്തെ വീട്ടില്‍ തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സണ്‍ ടി.വിയിലെ വംശം, അപൂര്‍വരാഗങ്ങള്‍, ഭൈരവി തുടങ്ങിയ പരമ്പരകളില്‍ പ്രിയങ്ക പ്രധാന റോളുകള്‍ കൈകാര്യം ചെയ്തിരുന്നു.
രമ്യ കൃഷ്ണന് മുഖ്യവേഷം ചെയ്യുന്ന വംശം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മൂന്നുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് അരുണ്ബാലയുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കുട്ടികളില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments