Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുവൈത്ത് കെഎംസിസി സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

Picture

കോഴിക്കോട്/ കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം തുക കോഴിക്കോട് ലീഗ് ഹൗസില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് കൈമാറി.

ജഹറ ഏരിയ അംഗമായിരുന്ന പയ്യോളി സ്വദേശിയുടേയും ഫര്‍വാനിയ ഏരിയ അംഗമായിരുന്ന കൂട്ടാലിടപാലോളി സ്വദേശിയുടേയും ഖൈതാന്‍ ഏരിയ അംഗമായിരുന്ന തിക്കോടി സ്വദേശിയുടേയും കുടുംബങ്ങള്‍ക്ക് വേണ്ടി അതാത് പ്രദേശിക മുസ്ലിം ലീഗ് കമ്മറ്റി നേതാക്കള്‍ ഏറ്റുവാങ്ങി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ 5 ലക്ഷം രൂപയാണ് ഓരോ അംഗത്തിന്റെയും കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. 2016 &2017 കാലയളവില്‍ കുവൈത്ത് കെഎംസിസ. അംഗമായിരിക്കെ വിട്ട് പിരിഞ്ഞ മുഴുവന്‍ പേരുടേയും (11പേര്‍) മുന്‍ കാലയളവിലെ ബാക്കിയുളള 3 പേരുടേതുള്‍പ്പെടെ 14 അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം തുക ഇനത്തില്‍ എഴുപത് (70) ലക്ഷം രൂപ നല്‍കാന്‍ നിലവിലെ കമ്മിറ്റിക്ക് കഴിഞ്ഞതായി കുവൈത്ത് കെഎംസിസി നേതാക്കള്‍ പറഞ്ഞു. 2018 ഫെബ്രുവരിക്ക് ശേഷം മരണപ്പെട്ട 6 പേരുടെ കുടുംബങ്ങള്‍ക്കുള്ള സെക്യൂരിറ്റി സ്‌കീം തുക 2018, 2019 കാലയളവിലെ നേഷണല്‍ കമ്മറ്റി രൂപീകരിക്കുന്ന മുറയ്ക്ക് പെട്ടെന്ന് നല്‍കാന്‍ തീരുമാനമെടുത്തതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ കുവൈത്ത് കെഎംസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗിന്റേയും യൂത്ത് ലീഗിന്റേയും നേതാക്കളായ ട ടി.പി.എം.സാഹിര്‍, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ഉമ്മര്‍ പാണ്ടികശാല, എം.എ.റസാഖ് മാസ്റ്റര്‍, എസ്.പി. കുഞ്ഞഹമ്മദ്, അഹമ്മദ് പുന്നക്കല്‍, നജീബ് കാന്തപുരം, വി.വി.മുഹമ്മദലി, ആഷിഖ് ചെലവൂര്‍, കുവൈത്ത് കെഎംസിസി നേതാക്കളായ ഖാലിദ് അല്ലക്കാട്ട്, സിദ്ദിഖ് കുഴിപ്പുറം, സൈതാലി വയനാട്,ഫവാസ് സല്മിയ, മുസ്തഫ പരപ്പനങ്ങാടി, ഷമീര്‍ വളാഞ്ചേരി, നിസാര്‍ അലങ്കാര്‍, റഷീദ് ഓന്തോത്ത്, ഫാരിസ് സബ്ആന്‍, അബ്ദുറഹിമാന്‍ നടുവണ്ണൂര്‍, പങ്കെടുത്തു. മഹ്ബൂല ഏരിയ പ്രസിഡന്റ് ഡോ.മുഹമ്മദലി സ്വാഗതവും ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :സലിം കോട്ടയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code