Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. തോമ്മാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു   - ബ്രിജിറ്റ് ജോര്‍ജ്‌

Picture

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍
ഇടവകമാദ്ധ്യസ്ഥനായ വി. തോമ്മാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു.
ഇടവകാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍
ഏറ്റെടുത്ത് നടത്തിയത്. ജൂലൈ 1 ന് നടന്ന കൊടിയേറ്റം മുതല്‍ ജൂലൈ 8
ഞായറാഴ്ച്ച വരെ ഒരാഴ്ച്ച നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ വളരെ
ഭക്തിപൂര്‍വ്വം കൊണ്ടാടി. ജൂലൈ 6 വെള്ളിയാഴ്ച മലബാര്‍ നൈറ്റും ജൂലൈ 7
ശനിയാഴ്ക്ച്ച പ്രസിഡന്റി നൈറ്റും ജൂലൈ 8 ഞായറാഴ്ച്ച മുഖ്യ തിരുനാള്‍
ദിവസവുമായി ആഘോഷിച്ചു.
ജൂലൈ 5 ന് നമ്മുടെ പൈതൃകം വിളിച്ചറിയിക്കുന്ന രീതിയിലുള്ള
ആഘോഷമായ സുറിയാനി കുര്‍ബാനക്ക് റോമില്‍നിന്നും എത്തിയ ഫാ. സജി
മറ്റത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ജൂലൈ 6 വെള്ളിയാഴ്ച്ച വൈകിട്ട് 5
മണിക്ക് നടന്ന ആഘോഷമായ റാസ കുര്‍ബാനക്ക് രൂപതാ സഹായമെത്രാന്‍ മാര്‍
ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. രാജീവ് വലിയവീട്ടില്‍
സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന സീറോ മലബാര്‍ നെറ്റിന്റെ ഉദ്ഘാടനം സെന്റ്
തോമസ് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ്
അങ്ങാടിയത്ത് നിര്‍വ്വഹിച്ചു.
ജൂലൈ 7 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്കുനടന്ന ഇംഗ്ലീഷ് വി. കുര്‍ബാനയില്‍
റവ. ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മ്മികനായി മറ്റനേകം
വൈദികര്‍ക്കൊപ്പം വി. ബലിയര്‍പ്പിച്ചു. സെന്റ് തോമസ് രൂപതാ ഫിനാന്‍സ്

ഓഫീസര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ സന്ദേശം നല്‍കി. അതിനുശേഷം
സീനിയര്‍ മെമ്പേഴ്‌സ്‌നെ ആദരിച്ചു. പാരിഷ് ഹാളില്‍ ഈശ്വരപ്രാര്‍ത്ഥനയ്ക്കു
ശേഷം രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിലവിളക്കു തെളിച്ച്
പ്രസിഡന്റി നൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ്
എം.ല്‍.എ മുഖ്യാതിഥിയായിരുന്നു.
സീറോ മലബാര്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തത്തോടെ
പ്രസിഡന്റി നൈറ്റ് കലാപരിപാടികള്‍ അരങ്ങുതകര്‍ത്ത് ആരംഭിച്ചു. തുടര്‍ന്ന് 2
മണിക്കൂറോളം നീണ്ടുനിന്ന സ്‌കിറ്റില്‍ വി. തോമ്മാശ്ലീഹാ ഭാരതത്തില്‍
വന്നതുമുതല്‍ ഇന്നുവരെയുള്ള സഭാചരിത്രത്തിന്റെ കാതലായ ഭാഗങ്ങളുടെ
അതിമനോഹരമായ ദൃശ്യാവിഷ്‌ക്കരണം വിസ്മനീയകരമായിരുന്നു.
ഇടവകയുടെ 14 വാര്‍ഡുകളിലെ പ്രായഭേദമന്യേയുള്ള കലാകാരന്മാരാണ് ഈ
നാടകത്തില്‍ അഭിനയിച്ചത് എന്നത് വളരെ അഭിമാനകരമാണ്.
ജൂലൈ 8 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ആയിരങ്ങള്‍ പങ്കെടുത്ത
ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്
മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഈ ഇടവകയിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട
അസി. വികാരി റവ. ഫാ. കെവിന്‍ മുണ്ടക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി.
സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, റവ. ഫാ. ആന്റണി തുണ്ടത്തില്‍, ഫാ.
എബ്രഹാം മുത്തോലത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍
പാലക്കാപറമ്പില്‍, അസി. വികാരി ഫാ. നിക്കോളാസ്, തുടങ്ങി 24 വൈദികര്‍
സഹകാര്‍മ്മികരായിരുന്നു. വി. കുര്‍ബാനക്ക് ശേഷം, ഈ ഇടവക

സ്ഥാപിതമായതിന്റെ 30 വര്‍ഷവും കത്തീഡ്രല്‍ സ്ഥാപിതമായതിന്റെ 10
വര്‍ഷവും പൂര്‍ത്തീകരിച്ചതിന്റെ ആഘോഷപരിപാടികളുടെ സമാപനച്ചടങ്
മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു. ഈ പള്ളി സമ്മാനിച്ച ഷിക്കാഗോ
ആര്‍ച് ഡയസിസ്, ഈ പള്ളി സ്ഥാപനത്തിനായി അദ്ധ്വാനിച്ച സീനിയര്‍
മെമ്പേഴ്‌സ്, കത്തീഡ്രല്‍ നിര്‍മ്മാണത്തില്‍ നേതൃത്വം നല്‍കിയ അന്നത്തെ
വികാരി റവ. ഫാ. ആന്റണി തുണ്ടത്തില്‍ എന്നിവരെ സ്‌നേഹപൂര്‍വ്വം
അനുസ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയുമുണ്ടായി.
ഞായറാഴ്ച്ച വി. കുര്‍ബാനയ്ക്കുശേഷം ദീപാലങ്കാരങ്ങളും
തോരണങ്ങളുംകൊണ്ട് അലങ്കരിച്ച പള്ളിയാങ്കണത്തില്‍നിന്നും
മുത്തുക്കുടകളുടെയും താളക്കൊഴുപ്പാര്‍ന്ന ചെണ്ടമേളങ്ങളുടെയും
അകമ്പടിയോടെ വി. തോമ്മാശ്ലീഹായുടെയും മറ്റു വിശുദ്ധരുടെയും രൂപങ്ങള്‍
വഹിച്ചികൊണ്ടുള്ള പ്രദിക്ഷണം ഭക്തിനിര്ഭരമായിരുന്നു.
ഈ തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ചിട്ടയോടെയും
ആധ്യാത്മികതയോടെയും നടത്തിയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും
റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അനുമോദിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍
ജോസഫ് ചാമക്കാലയുടെ മേല്‍നോട്ടത്തില്‍ തിരുനാള്‍ വിജയത്തിനായി വിവിധ
കമ്മിറ്റകളില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തിങ്കല്‍, ലുക്ക് ചിറയില്‍, പോള്‍ വടകര, സിബി
പാറേക്കാട്ട്, യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍, പാരിഷ് കൗണ്‍സില്‍ മെമ്പേഴ്‌സ്,
വാര്‍ഡ് ഒഫീഷ്യല്‍സ്, ലിറ്റര്ജി കമ്മറ്റിക്ക് നേതൃത്വം നല്‍കിയ ജോസ് കടവില്‍,

ഗായകസംഘത്തിന് നേതൃത്വം നല്‍കിയ പോളി വത്തിക്കളം, ദീപാലങ്കാരങ്ങള്‍ക്ക്
സഹായിച്ച സന്തോഷ് കാട്ടൂക്കാരന്‍, സണ്ണി വടക്കേല്‍, സോബി അറക്കല്‍,
അനിയന്‍കുഞ്ഞു വള്ളിക്കളം, റോയി പാളിയത്തില്‍, തോരണങ്ങള്‍ക്കു
സഹായിച്ച ഡേവിസ് കൈതാരം, സി. വൈ. എം മെമ്പേഴ്‌സ്, സ്. എം. വൈ. ഓ
മെമ്പേഴ്‌സ്, ദൈവാലയത്തിന്റെ ഉള്‍ഭാഗം ഭംഗിയായി അലങ്കരിച്ച ലത കൂള
ടീമിനും നന്ദി രേഖപ്പെടുത്തി.
ഈ തിരുന്നാള്‍ ദിവസങ്ങളില്‍ ഭക്ഷണം തൈയ്യാറാക്കുന്നതിനായി
സഹായിച്ച ജോണി മണ്ണഞ്ചേരില്‍, മനോജ് വലിയതറ, റോയി ചാവടിയില്‍,
വിജയന്‍ കടമപ്പുഴ, ഷിബു അഗസ്റ്റിന്‍, ഫിലിപ്പ് പൗവത്തില്‍, ഷീബ സാബുവിന്റെ
നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം ടീം തുടങ്ങിയവര്‍ക്കും, ഷാബു മാത്യു,
മെഡിക്കല്‍ ടീമിന്റെ ലിസ സിബി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബ്രിജിറ്റ്
ജോര്‍ജിനും, ജോയിച്ചന്‍ പുതുക്കുളം, ജോസ് ചെന്നിക്കര എന്നിവര്‍ക്കും
പ്രദിക്ഷിണത്തിനു നേതൃത്വം നല്‍കിയ ആന്‍ഡ്രൂസ് തോമസ്, ചെണ്ടമേളത്തിനു
നേതൃത്വം നല്‍കിയ സ്‌കറിയക്കുട്ടി കൊച്ചുവീട്ടില്‍, അജിത്കുമാര്‍ ഭാസ്‌കര്‍, സ്‌റ്റേജ്
അലങ്കാരിച്ച വില്‍സണ്‍ മാളിയേക്കല്‍, ജില്‍സ് ജോര്‍ജ്, ടോം ജോസ്, ബെന്നി
തോമസ് എന്നിവര്‍ക്കും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കള്‍ച്ചറല്‍
അക്കാഡമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി, ലിസ റോയി, ഷെന്നി പോള്‍, ബീന
വള്ളിക്കളം, റാണി കാപ്പന്‍, സിബി അലൂംപറമ്പില്‍, ലാലു പാലമറ്റം, ശ്രീവിദ്യ
വിജയന്‍ എന്നിവര്‍ക്കും പലമേഖലകളിലും സഹായിച്ച മറ്റനേകം പേര്‍ക്കും നന്ദി
അറിയിച്ചു.

വി. തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങാനും തിരുനാളില്‍ പങ്കെടുത്ത്
അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ആയിരത്തില്‍പരം വിശ്വാസികളുടെ
നീണ്ടനിര ഉണ്ടായിരുന്നു. നേര്‍ച്ചയെടുപ്പും സ്‌നേഹവിരുന്നും വെടിക്കെട്ടും
യുവജനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിരുന്ന ഡീജെയോടും കൂടി തിരുനാള്‍
ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്‌

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code