Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍   - ഏലിയാസ് പുത്തൂക്കാട്ടില്‍

Picture

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ലീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 40-മത് വാര്‍ഷികവും 2018 ജൂലൈ 20,21,22 ( വെള്ളി, ശനി, ഞായര്‍)തീയതികളില്‍ ഇടവക മെത്രാപ്പോലിത്ത അഭി: യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പായുടെയും സഹോദര ഇടവകകളിലെ വന്ദ്യ വൈദികരുടേയും സഹകാര്‍മ്മികത്വത്തിലുംമുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

പെരുന്നാളിനു തുടക്കം കുറിച്ചുജൊണ്ട് 2018 ജുലൈ 15 ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം ബഹു: ഷിറില്‍ മത്തായി അച്ചന്റെ സാന്നിധ്യത്തില്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും ചേര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റി.

ജുലൈ 20, 21 (വെള്ളി ശനി) ദിവസങ്ങളില്‍വന്ദ്യ പാറേക്കര അച്ചന്റെ സുവിശേഷഘോഷണവും ധ്യാനവും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് അഭി: തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും ജൂലൈ 22 ഞായറാഴ്ച രാവിലെ 8.30 മണിക്ക് പ്രഭാത നമസ്‌ക്കാരവും 9.30 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും 12 മണിക്ക് വര്‍ണ്ണാഭമായ പ്രദക്ഷിണവും ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. പെരുന്നാളിനു മാറ്റു കൂട്ടുന്നതിനു ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്.

ഈ വര്‍ഷത്തെ പെരുന്നാളിനോട് അനുബന്ധിച്ച് നിര്‍ദ്ധനരായ ആളുകള്‍ക്ക് നാട്ടില്‍ 2 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതോടൊപ്പം ഇടവകയിലെ ആദ്യകാല കുടുംബങ്ങളെ ആദരിക്കുകയും ചെയ്യപ്പെടുന്നതാണ്..

പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും അഭ്യര്‍ത്ഥിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ജെയ്‌സണ്‍ ജോണ്‍ (630 205 2677), ട്രഷറര്‍ ജോര്‍ജ് മാത്യു (708 945 4941). 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code