Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഡ്വ. ആര്‍. സനല്‍കുമാറിന് സൗത്തഫ്‌ളോറിഡയില്‍ ഊഷ്മളസ്വീകരണം നല്‍കി

Picture

സൗത്ത് ഫ്‌ളോറിഡ : ഫോമ, ഫൊക്കാന ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനു അമേരിക്കയില്‍ എത്തിയ സി.പി.എം. നേതാവും, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സനല്‍കുമാറിന് സൗത്ത് ഫ്‌ലോറിഡയിലെ മലയാളി സമൂഹം ഉഷ്മളവരവേല്‍പ്പ് നല്‍കി .

ആര്‍ട്ട് ലവ്വേഴ്‌സ് ഓഫ് അമേരിക്ക (അല ) യുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ അല പ്രസിഡണ്ട് എബ്രഹാം കളത്തില്‍ അധ്യക്ഷത വഹിച്ചു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വറുഗീസ് , ഇന്ത്യ പ്രസ് ക്ലബ് ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡണ്ട് മാമന്‍ സി. ജേക്കബ്, കേരളാ സമാജം പ്രസിഡണ്ട് സാം പാറതുണ്ടില്‍, ഡെമോക്രാറ്റിക് പാര്‍ട്ടി ഡീര്‍ഫീല്‍ഡ് പ്രസിഡന്റ് സാജന്‍ കുര്യന്‍ , ഐ.എന്‍.ഓ.സി ചാപ്റ്റര്‍ സെക്രട്ടറി സജി സക്കറിയാസ് ,നവകേരള പ്രതിനിധി ആനന്ദലാല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജു ഗോവിന്ദന്‍കുട്ടി സ്വാഗതവും, ബിജു ആന്റണി നന്ദിയും പ്രകാശിപ്പിച്ചു.

അഡ്വ. സനല്‍കുമാര്‍ നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വര്‍ഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും, പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

റിപ്പോര്‍ട്ട്: ബിജു ആന്റണി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code