Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കീനിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ കിക്ക് ഓഫ് ജൂലൈ 15ന് യോങ്കേഴ്‌സില്‍   - ജെയ്‌സണ്‍ അലക്‌സ്

Picture


ന്യൂയോര്‍ക്ക്: കേരള എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (KEAN ) പത്താം വാര്‍ഷികാഘോഷങ്ങളുടെ കിക്ക് ഓഫ് പരിപാടി ജൂലൈ 15 നു ശനിയാഴ്ച മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച്ച 5.30 ജങ നു യോങ്കേഴ്‌സില്‍ ഉള്ള മുംബൈ സ്‌പൈസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ ആഘോഷങ്ങളുടെ പ്രഥമ ടിക്കറ്റ് മന്ത്രി ഷൈലജ ടീച്ചര്‍ പത്മശ്രീ ഡോ. സോമസുന്ദരത്തിനു നല്‍കി കൊണ്ട് ഉദ ഘാടനം നിര്‍വഹിക്കുന്നത്. വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷഹീദ കമല്‍, നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ എന്നിവരും പങ്കെടുക്കും.

ഒക്ടോബര്‍ 20നു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ചാണ് നടത്തുന്നത്.. നോര്‍ത്ത്ഈസ്റ്റിലെ എല്ലാ എഞ്ചിനിയേഴ്‌സീനേയും ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.അഡ്രസ്: Mumbai Spices, 1727 Cetnral Park Ave, YONKERS, NY 10710.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Prakash Koshy (914-450-0884), Shaji Kuriakose (845-642-2060), Rajimon Abraham (908-240-3780), Neena Sudhir (732-789-8262), Benny Kurian (201-951-6901), Jaison Alex (914-645-9899), Preetha Nambiar (201-699-2321), Philipose Philip (845-642-2060).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code