Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് : ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പര സഭയിലെ പണ്ഡിതര്‍ നയിക്കുന്നു   - രാജന്‍ വാഴപ്പള്ളില്‍

Picture

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സില്‍ വെറും ആറു ദിവസങ്ങള്‍ അവശേഷിച്ചിരിക്കെ കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന ബൈബിള്‍ വാക്യത്തെ ഉദ്ധരിച്ചു കൊണ്ട് പ്രധാന പ്രസംഗ പരമ്പര നയിക്കുന്നതില്‍ പ്രധാനി ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പിലും ദൈവ ശാസ്ത്ര പണ്ഡിതനും നിരവധി സ്ഥാനങ്ങള്‍ സഭയ്ക്കകത്തും പുറത്തുമായി അലങ്കരിച്ചിട്ടുള്ള റവ. ഡോ. ജേക്കബ് കുര്യന്‍ ആണ്.

മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ റവ. ഡോ. ജേക്കബ് കുര്യന്‍ നയിക്കും. ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നതില്‍ പ്രധാനി ഹൂസ്റ്റന്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. ജേക്ക് കുര്യന്‍ ആണ്. മറ്റു ക്ലാസുകള്‍ നയിക്കുന്നത് ഫാ. വിജയ് തോമസും അമല്‍ പുന്നൂസും ആണ്.

അമല്‍ പുന്നൂസ് സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവകാംഗവും സെന്റ് ബ്ലാഡ് മീര്‍ സെമിനാരി മൂന്നാം വര്‍ഷ വൈദിക വിദ്യാര്‍ഥിയുമാണ്.

വിവരങ്ങള്‍ക്ക് :

കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ : 203 508 2690

ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ : 973 943 6164

ട്രഷറാര്‍ മാത്യു വര്‍ഗീസ് : 631 891 8184



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code