Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഡ്വ. സനല്‍കുമാറിന് സൗത്ത് ഫ്‌ളോറിഡയില്‍ സ്വീകരണം

Picture

സൗത്ത് ഫ്‌ളോറിഡ : ഫോമ, ഫൊക്കാന ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനു അമേരിക്കയില്‍ എത്തിയ സി.പി.എം. നേതാവും, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സനല്‍കുമാറിന് ഇന്ന് (07 / 12 / 2018 ) വൈകീട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം നല്‍കുന്നു.

അഡ്വ. സനല്‍കുമാര്‍ നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വര്‍ഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും, പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

ആര്‍ട്ട് ലവ്വേഴ്‌സ് ഓഫ് അമേരിക്ക (അല) യുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുള്ള യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. ഹോളിവുഡ് , ഷെറിഡാന്‍ സ്ട്രീറ്റിലെ Kings Grill (9289 നടക്കുന്ന യോഗത്തില്‍ സൗത്ത് ഫ്‌ലോറിഡയിലെ വിവിധ സാമൂഹ്യസാംസ്കാരിക നേതാക്കള്‍ സംബന്ധിക്കുന്നതാണ്.

അഡ്വ. സനല്‍കുമാറിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം കളത്തില്‍ 561 827 5896 , ബിജു ആന്‍റണി 305 924 7726 , ബിജുകുട്ടി 786 879 9910



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code