Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി സാംസ്കാരിക വേദി ജനസേവന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Picture

റിയാദ് :പ്രവാസി സാംസ്കാരിക വേദി ജനസേവന വിഭാഗം ജനസേവന രംഗത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി റിയാദ് മലസ് ലീ റോയല്‍ ഹാളില്‍ വെച്ച് ജനസേവന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .
ജനസേവനത്തിന്റെയ് ആവശ്യകത പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പ്രവാസി സാംസ്കാരിക വേദി റിയാദ് പ്രസിഡണ്ട് സാജു ജോര്‍ജ് ജനസേവന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു കൊണ്ട് ജനസേവന പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദമായി സംസാരിച്ചു മരണാന്തര നടപടി ക്രമങ്ങള്‍ ,ഹുറൂബ് കേസുകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജനസേവന വിഭാഗം ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ മറായി യും ,ജീവ കാരുണ്യ പ്രവര്‍ത്തനം എന്ത് ,എന്തിനു .എങ്ങിനെ എന്ന വിഷയവുമായി ജനസേവന വിഭാഗം അസിസ്റ്റന്റ് ക്യാപ്റ്റന്‍ സൈനുല്‍ ആബിദീന്‍ വിശദമായി ക്ലസ്സെടുത്തു .

നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുവാന്‍ റിയാദിന്റെയ് വിവിധ ഭാഗങ്ങളില്‍ ഹെല്പ് ഡെസ്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്താന്‍ കണ്‍വീനര്‍ റഹ്മത്തുള്ള മേലാറ്റൂരിന്റെയ് കീഴില്‍ പത്തു പേര് അടങ്ങുന്ന ഒരു ടീമിനെ തിരഞ്ഞെടുത്തു.
റിയാദിന്റെയ് എല്ലാ മേഖലകളില്‍ നിന്നും പ്രവാസി സാംസ്കാരിക വേദിക്കു കീഴിലുള്ള ജനസേവന പ്രരവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 50 ല്‍ പരം പ്രവര്‍ത്തകര്‍ പങ്കെടുത്തു .
പ്രവാസി സാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍മാരായ ബഷീര്‍ പാണക്കാട് സ്വാഗതവും ശ്രീമതി സൗമ്യ സുനില്‍ നന്ദിയും പറഞ്ഞു .

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code