Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകള്‍ക്കെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിക്കുന്നു

Picture

കൊച്ചി: ഇന്ത്യയിലെ കാര്‍ഷികമേഖലയുടെ നടുവൊടിച്ചിരിക്കുന്നതും കര്‍ഷകവിരുദ്ധവുമായ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ക്കെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംഘടിച്ചു നീങ്ങുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന വിവിധ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം തീരുമാനിച്ചു.

ഇതിനോടകം ഇന്ത്യ ഏര്‍പ്പെട്ട വ്യാപാരക്കരാറുകളുടെ മറവില്‍ കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതി ആഭ്യന്തരവിപണിക്ക് വന്‍ പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. വിലയിടിവും കടക്കെണിയുംമൂലം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത് ഭരണനേതൃത്വങ്ങള്‍ നിസാരവത്കരിക്കുന്നത് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിച്ചുള്ള സംസ്ഥാനതല നീക്കങ്ങളും ദേശീയ കര്‍ഷക മുന്നേറ്റങ്ങളോട് ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും അടിയന്തരമാണെന്ന് സമ്മേളനം വിലയിരുത്തി.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജൂലൈ 26ന് കാശ്മീരില്‍ നിന്നാരംഭിച്ച് കന്യാകുമാരിയില്‍ സമാപിക്കുന്ന കിസാന്‍ അധികാര്‍ യാത്രയ്ക്ക് പിന്തുണ നല്‍കുവാനും സമ്മേളനം തീരുമാനിച്ചു. റബര്‍ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് വി.വി.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.റ്റി.ജോണ്‍, കര്‍ഷക സംഘടനാ പ്രതിനിധികളായ ഡിജോ കാപ്പന്‍, വി.ആര്‍.രാമചന്ദ്രന്‍ നായര്‍, എം.കെ.അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഫാം, വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദി പീപ്പിള്‍ തുടങ്ങി വിവിധ കര്‍ഷകസംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code