Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറ്റ്‌ലാന്റയില്‍ റാഫിള്‍ ടിക്കറ്റ് വിതരണം തുടക്കം കുറിച്ചു.

Picture

ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയായുടെ (KCAG) ചിരകാല സ്വപ്നമായിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ പണിയുവാനായിട്ടുള്ള ഫണ്ട്‌റൈസിംഗ് കിക്ക് ഓഫ് ജൂലൈ എട്ടാം തിയതി ഞായറാഴ്ച്ചാ, വിശുദ്ധ കുര്‍ബാനക്കു ശേഷം ഗംഭീരമായി നടത്തപ്പെട്ടു. KCAG പ്രസിഡണ്ട് ജസ്റ്റിന്‍ പുത്തന്‍പുരയിലും വൈസ് പ്രസിഡണ്ട് തോമസ് മുണ്ടത്താനത്തിന്‍റെയും നേതൃത്വ ത്തതില്‍ നടത്തപ്പെട്ട പരിപാടിക്ക് ജോണി ഇല്ലിക്കാട്ടില്‍ മുഖ്യ അവതാരകന്‍ ആയിരുന്നു.

ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക ചര്‍ച്ഛ് വികാരി ഫാദര്‍ ബോബന്‍ വട്ടപ്പുറത്തു ആദ്ദ്യ റാഫിള്‍ ബുക്ക് വാങ്ങി ചടങ്ങു് ഉത്ഘാടനം നടത്തി. ഫാദര്‍ ജെയിംസ് കുടിലില്‍ പരിപാടിയില്‍ പങ്കെടുത്തു.

ഫണ്ട് റൈസിംഗ് കമ്മിറ്റി മെംബര്‍ ആയ ഡോമിനിക് ചാക്കോനാല്‍ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഭാവി തലമുറയുടെ കെട്ടുറപ്പിനും ഉതകുന്ന ഈ കമ്മ്യൂണിറ്റി സെന്ററിന്റെ ആവശ്യകതയെപറ്റി ഊന്നി പറയുകയും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്തിക്കുകയും ചെയ്തു. റാഫിള്‍ ടിക്കറ്റ് കോഓര്‍ഡിനേറ്റര്‍, തോമസ് കല്ലാന്തിയില്‍, ടിക്കറ്റ് ബുക്ക് വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: തോമസ് കല്ലടാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code