Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബെയ്ഷ് ഒഐസിസി ലീഡര്‍ ജന്മശതാബ്ദി ആഘോഷവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

Picture

ബെയ്ഷ് : ബെയ്ഷ് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലീഡര്‍ കെ. കണാകരന്‍ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. ബെയ്ഷിലെ വിവിധ സാമുഹ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയായിരുന്നു ആഘോഷം. യോഗത്തില്‍ ബെയ്ഷ് ഒഐസിസി പ്രസിഡന്റ് മജീദ് ചേറൂര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ലീഡര്‍ തന്റെ ഇച്ഛാ ശക്തിയുടെ കരുത്ത് കൊണ്ട് കേരളത്തിന്റെ വികസന മുഖഛായ മാറ്റിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത അബ്ദു റഹിമാന്‍ കുറ്റിക്കാട്ടില്‍ അഭിപ്രായപ്പെട്ടു.

ജന്മശതാബ്ദി ആഘോഷം ഒഐസിസി ബെയ്ഷ് കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂരിന്റെ അധ്യക്ഷതയില്‍ കഐംസിസി ബെയഷ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കുറ്റിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേല്‍ മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് ചേപ്പാടന്‍, സാദിഖലികോയിസന്‍, ഷുക്കൂര്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്‍ ലത്തീഫ് മാഹി, അസ്ഹറുദ്ദിന്‍ മാംഗ്ലൂര്‍, അബ്ദുള്‍ മജീദ്. സി.കെ കുഞ്ഞിമുഹമ്മദ് മുന്നിയൂര്‍, അലി വയനാട് എന്നിവര്‍ സംസാരിച്ചു.


റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code