Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സ് മൈലാഞ്ചി രാവ് സംഘടിപ്പിച്ചു

Picture

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സ് മൈലാഞ്ചി രാവ് എന്ന പേരില്‍ സംഘടിപ്പിച്ച ഈദ് ആഘോഷവും, സ്‌നേഹസംഗമവും വേറിട്ട അനുഭവമായി.

ആഘോഷത്തോടനുബന്ധിച്ചു നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ അതുല്‍ കൃഷ്ണ ഒന്നാം സ്ഥാനവും ശ്രേയ ഗോപകുമാര്‍ രണ്ടാം സ്ഥാനവും അമേദ്യ റിലീഷ്, പ്രാര്‍ത്ഥന രാജ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഷില്‍സ റിലീഷ് ഒന്നാം സ്ഥാനവും ഷാഹിന ഫൈസല്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

മൈലാഞ്ചി ഇടീല്‍ മത്സരത്തില്‍ അര്‍പ്പണ പ്രമോദ് ഒന്നാം സ്ഥാനവും ഷില്‍സ റിലീഷ് രണ്ടാം സ്ഥാനവും റീന രാജീവ്, മീനാക്ഷി ഉദയ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഹറിന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എഫ്.എം.ഫൈസല്‍ അധക്ഷത വഹിച്ച യോഗത്തില്‍ ലേഡീസ് വിംഗ് പ്രസിഡന്റ് ടി.ടി. വില്‍സണ്‍ സ്വാഗതവും സെക്രട്ടറി ഷൈലജ ദേവി നന്ദിയും പറഞ്ഞു. ഫ്രണ്ട്‌സ് സോഷ്യല്‍ പ്രതിനിധി സയ്ദ് റഹ്മാന്‍ ഈദ് സൗഹൃദ സന്ദേശം നല്‍കി. കെസിഎ പ്രസിഡന്റ് സേവി മാത്തുണ്ണി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മൃദുല ബാലചന്ദ്രന്‍, ബിജു മലയില്‍, ജഗത് കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ കുന്നത്ത്, ഷൈനി നിതൃന്‍, ജൂലിയറ്റ് തോമസ്, ലീബാ രാജേഷ്, സതി വിശ്വനാഥ്, വിജി രവി, ജസി കലാം, ശ്രീജിത്ത് ഫറോക്ക്, അഞ്ജു ശിവദാസ്, ശരവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code