വോള്‍ഗോഗ്രാഡ്: അര്‍ജന്റീനയെ വിറപ്പിച്ച ഐസ്ലന്ഡ് നൈജീര്യന്‍ കരുത്തിന് മുന്നില്‍ ഉരുകിയൊലിച്ചു. മടക്കമില്ലാത്ത രണ്ട് ഗോളിനാണ് നൈജീരിയ ഐസ്ലന്ഡിനെ തോല്പിച്ചത് ലയണല്‍ മെസ്സിയെ കത്രികപ്പൂട്ടിട്ടു പൂട്ടിയതിന്റെ ഊര്ജത്തിലിറങ്ങിയവര്ക്ക് ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഡിയില്‍ കാലിടറി. പ്രീക്വാര്‍ട്ടറില്‍ കണ്ണുനട്ട് വിജയമുറപ്പിച്ചിറങ്ങിയവര് മടക്കമില്ലാത്ത രണ്ട് ഗോളിനാണ് നൈജീരിയയോട് തോറ്റത്.
അഹമ്മദ് മുസയുടെ ഇരട്ട ഗോളാണ് നൈജീരിയക്ക് ജീവന് തിരിച്ചുനല്‍കിയ വിജയം സമ്മാനിച്ചത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ രണ്ടും പിറന്നത്. നാല്പത്തിയൊന്പതാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.
Comments