സെന്റ് പീറ്റേഴ്സ്ബര്‍ഗ്: തൊണ്ണൂറ് മിനിറ്റും ഗോള്‍ വീഴാതെ പോയ മത്സരത്തില്‍ റഫറി അനുവദിച്ച അവസാന ഏഴ് മിനിറ്റില്‍ നേടിയ രണ്ട് ഗോളിന് കോസ്റ്ററീക്കയെ തോല്പിച്ച മുന്‍ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കെടാതെ കാത്തു. തൊണ്ണൂറ്റി ഒന്നാം മിനറ്റില്‍ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന്റെ ആയുസ്സ് നീട്ടിക്കൊടുത്ത ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീല്‍ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
നിശ്ചിത സമയം വരെ ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ചും ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്തിയും പോന്ന കോസ്റ്ററീക്കയ്ക്ക് ഇത് കണ്ണീരോടെയുള്ള മടക്കമായി. ആദ്യ മത്സരത്തിലും പരാജയപ്പെട്ട അവര്‍ക്കിനി ടുര്‍ണ്ണമെന്റില്‍ മുന്നോട്ട് പോകാനാകില്ല.
Comments