Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് ദേവാലയത്തില്‍ വി. തോമാശ്‌ളീഹായുടെ തിരുനാള്‍   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്‌ളീഹായുടെ തിരുനാളിനു ഇന്ന് (ജൂണ്‍ 22) കൊടിയേറ്റ്. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന ജൂലൈ 3 നു ദുക്‌റാന തിരുനാളോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ഫൊറോനാ വികാരി. ഫാ. ജോഷി എളമ്പാശ്ശേരില്‍ കൈക്കാരന്മാരായ മഞ്ജിത് കൈനിക്കര, ജോസഫ് വലിയവീട്, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫൊറോനായിലെ നാലു കുടുംബ യൂണിറ്റുകളാണ് ഈ വര്‍ഷം തിരുനാള്‍ പ്രസുദേന്തിമാരാവുന്നത്.

ജൂണ്‍ 22 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 നു ദിവ്യ കാരുണ്യ ആരാധനയും തുടര്‍ന്നു 6:15 നു ഫാ. ജോഷി എളമ്പാശ്ശേരില്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ആരാധനയും നൊവേനയും ലദ്ദേഞ്ഞും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. മാര്‍ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപതാ ), മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ (തക്കല രൂപതാ ) എന്നിവര്‍ നിരുനാളില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയില്‍ നിന്നെത്തിചേരും. ചിക്കാഗോ രൂപതയില്‍ നിന്ന് ഈ വര്‍ഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിന്‍ മുണ്ടക്കല്‍ , ഫാ. രാജീവ് വലിയവീട്ടില്‍ ഉള്‍പ്പെടെ നിരവധി വൈദികരും തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 29 , 30 ദിവങ്ങളില്‍ ഗാനമേള , സെന്റ് തോമസ് നൈറ്റ് സ്‌റ്റേജ് ഷോ തുടങ്ങിയവ ഇടവക കലാകാരമാരുടെ നേതൃത്വത്തില്‍ അരങ്ങേറും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code