Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന തെരെഞ്ഞെടുപ്പ് സമവായത്തിലൂടെയും സമാധാനപരമായും വേണം:ജോണ്‍ പി. ജോണ്‍   - ഫ്രാന്‍സിസ് തടത്തില്‍

Picture

ടോറന്റോ: ഫൊക്കാനയില്‍ സമാധാനപരമായ തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ടൊറന്റോ മലയാളി സമാജം ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ പി. ജോണ്‍. ഫൊക്കാനയുടെ 20182020 വര്‍ഷത്തെ ഭാരവാഹികള്‍ സമവായത്തിലൂടെ ആയിരിക്കണം തിരഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലുമായി നടത്തിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

2016ല്‍ ടൊറന്റോ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മാധവന്‍ ബി. നായര്‍ തന്നെയാണ് ഇപ്പോഴും ഒരു പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അന്ന് അനായാസം ജയിക്കാമായിരിന്നിട്ടും ഇപ്പോഴത്തെ പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് വേണ്ടി മാറി കൊടുക്കുകയായിരുന്നു. ഇത്തരം ആരോഗ്യകരമായ സമവായങ്ങള്‍ ഉണ്ടാക്കിയാല്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ഭരണം ഒത്തൊരുമയോടെ നടത്താന്‍ കഴിയുകയും ചെയ്‌യും. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനും ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ചോ: ടൊറന്റോ തെരെഞ്ഞെടുപ്പില്‍ എന്താണ് നടന്നത്?
ഉ: തമ്പി ചാക്കോയും മാധവന്‍ ബി. നായരുമായിരുന്നു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍. മാധവന്‍ നായരുടെ പാനലില്‍ ഇപ്പോഴത്തെ എതിര്‍ സ്ഥാനാര്‍ഥി ലീല മാരേട്ട് ഉള്‍പ്പെടെയുള്ളവര്‍ ജയിച്ചുകയറിപ്പോഴാണ് തമ്പി ചാക്കോ പ്രസിഡന്റ് ആകണമെന്ന് അദമ്യമായ ആഗ്രഹം പ്രകടിപ്പിച്ചത്.അദ്ദേഹത്തെപോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെയൊരു ആവശ്യം ശക്തമായി ഉയര്‍ത്തിയാല്‍ സമവായമാല്ലാതെ മറ്റു വഴികളില്ല. പല മുതിര്‍ന്ന നേതാക്കളും മാധവനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യക്തിപരമായും അവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ മാധവന്‍ സ്വമേധയാല്‍ പിന്മാറി. അദ്ദേഹം ഒഴികെ കൂടെയുണ്ടായിരുന്നവര്‍ എല്ലാവരും തന്നെ ജയിച്ചു കയറി.

ചോ: പിന്മാറിയാല്‍ ഇത്തവണത്തേക്ക് എന്തെങ്കിലും ഉറപ്പു നല്‍കിയിരുന്നോ?
ഉ: ചിലര്‍ വാക്കാല്‍ ഉറപ്പു നല്‍കിയിരുന്നു. എന്ന് വച്ച് ഒരാള്‍ക്ക് വേണ്ടി സ്ഥാനം റിസേര്‍വ് ചെയ്യുന്ന ഏര്‍പ്പാട് ഫൊക്കാനയിലില്ല. ഇതു ജനാധിപത്യമായ രീതിയില്‍ തിരെഞ്ഞെടുപ്പ് നടത്തുന്ന സംഘടനയാണ്. അംഗ സംഘടനകളില്‍പ്പെട്ട ആര്‍ക്കും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാം. എന്തുകൊണ്ട് മാധവന്‍ മാത്രം സ്ഥാനാര്‍ഥി ആയാല്‍ മതി എന്നൊന്നും പറയാന്‍ പാടില്ല. മാധവനും സ്ഥാനാര്‍ത്ഥിയാകാം ലീലക്കോ മറ്റാര്‍ക്കുവേണമെങ്കിലും സ്ഥാനാര്‍ത്ഥിയാകാം. വാക്ക് കൊടുത്തിട്ടുണ്ടങ്കില്‍ ധാരണയുണ്ടാക്കിയവരുമായി ആവാം.

ചോ: താങ്കള്‍ പ്രസിഡന്റ് ആയിരുന്നപ്പോളാണ് ഈ ധാരണയോ തര്‍ക്കമോ ഒക്കെ നടക്കുന്നത്. താങ്കള്‍ മാനസികമായി ആര്‍ക്കൊപ്പമാണ്?
ഉ. രണ്ടു പേരും നല്ല സുഹൃത്തുക്കള്‍. ഉത്തരവാദിത്വമുള്ള ഒരു പാനലിലനെയും പരസ്യമായി പിന്തുണക്കാനാവില്ല. രണ്ടിലൊരാള്‍ക്കു വോട്ടു ചെയ്യും.


ചോ: മാധവനോ? ലീലയോ?
ഉ: രണ്ടു പേരും നല്ല കഴിവുള്ള വ്യക്തികള്‍. ലീല എന്റെ കൂടെ ഒരുപാടു കാലം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. മാധവന്‍ നായരെയും വളരെ കാലമായിട്ടറിയാം. സൗമ്യമായ ഇടപെടലുകളും നല്ല ക്ഷമാശീലനും ഏതു കാര്യങ്ങളും ഏറെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന വ്യക്തി.

ചോ: ഫൊക്കാനയിലെ തല മുതിര്‍ന്ന നേതാക്കന്മാരില്‍ ഒരാളാണ് താങ്കള്‍. പിളര്‍പ്പ് അനിവാര്യമായിരുന്നുവോ?
ഉ: അനിവാര്യമോ? തികച്ചും അനാവശ്യമായ സംഭവങ്ങള്‍ ആയിരുന്നു പിളര്‍പ്പിലേക്ക് നയിച്ചത്. ചില നേതാക്കന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകങ്ങള്‍ മാത്രം. പക്ഷേ ഇതൊന്നും ഫൊക്കാനയുടെ വളര്‍ച്ചയ്ക്കു ഒരു കോട്ടവും വരുത്തിയിട്ടില്ല. ഓരോ വര്‍ഷങ്ങള്‍ കഴിയും തോറും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഫൊക്കാന ചിരപ്രതിഷ്ഠ .നേടിക്കഴിഞ്ഞു, ഫൊക്കാനായാണ് വടക്കേ അമേരിക്കയിയലെയും കാനഡയിലെയും ആദ്യത്തെ സംഘടനകളുടെ സംഘടന. ഇത്തവണത്തെ കണ്‍വെന്‍ഷന്‍ തന്നെ നോക്കുക, ഏറ്റവും കൂടുതല്‍ വി. ഐ. പികള്‍ ഫൊക്കാന കണ്‍വെന്‍ഷന് മാത്രമാണ് നാട്ടില്‍ നിന്ന് വരുന്നത്. ഫോമാക്കാകട്ടെ അത്ര ജനപ്രീയരായ ആരും തന്നെ വരുന്നതായി അറിയുന്നില്ല. ഫൊക്കാന കോണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയടക്കം മൂന്ന് മന്ത്രിമാരും എം. എല്‍. എ മാരും നിരവധി സാഹിത്യഎം സാംസ്കാരിക രംഗത്തെ പലരും എത്തിച്ചേരുന്നുണ്ട്.

ചോ: ഫൊക്കാന ഫോമാ ലയന സാധ്യത കാണുന്നുണ്ടോ?
ഉ: സാധ്യത കുറവാണ്. രണ്ടു വര്ഷം മുന്‍പ് ഒരു ശ്രമം നടത്തി നോക്കി. ഒരു വിധത്തിലും യോജിച്ചു പോകാന്‍ പറ്റാത്ത സാഹചര്യമായി. പിളര്‍പ്പിനെ തുടര്‍ന്ന് രണ്ടു സംഘടനകളിലും പുതിയ നേതാക്കള്‍ കയറി വന്നു. മുന്‍പ് നേതൃനിരയില്‍ എത്താന്‍ കഴയാതെ വന്നവര്‍ പല സുപ്രധാന പദവികളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. അവരും ഒരു വലിയ സംഘടനയായി വളര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പൊതുവായ കാര്യങ്ങളില്‍ രണ്ടു സംഘടനകളും യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ഇനി വേണ്ടത്.

ചോ: ഫൊക്കാനയില്‍ താങ്കള്‍ വഹിച്ച പദവികള്‍?
ഉ: 43 വര്‍ഷമായി കാനഡയില്‍ വന്നിട്ട്. 1975 എത്തിയ നാല് മുതല്‍ ടൊറേന്റോ മലയാളി സമാജത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവിടെ 10 തവണ, പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. 1983 ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഞാന്‍ 20142016 ഫൊക്കാന പ്രസിഡന്റ് ആയി. ചരിത്ര സംഭവമായ ഫൊക്കാന ടൊറന്റോ കണ്‍വെന്‍ഷന്റെ നടത്തിപ്പില്‍ സുപ്രധാന പങ്കു വഹിക്കാനും കഴിഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, മൂന്നു തവണ റീജിയണല്‍ വൈസ് പ്രസഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

ചോ: കുടുംബം? ജോലി?
ഉ: കോട്ടയം കളത്തിപ്പടിയാണ് സ്വദേശം. പിതാവ് പി.ഐ. ജോണും അമ്മ മേരിക്കുട്ടിയും നേരത്തെ മരിച്ചു, ഭാര്യ: അന്നമ്മ.പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്ന് ബി. എസ്‌സിയും കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുവോളജിയില്‍ മാസ്‌റ്റേഴ്‌സും എടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ കയറി. കാനഡയില്‍ എത്തിയപ്പോള്‍ മുതല്‍ മാനുഫാക്ച്ചറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. മക്കല്‍: റോഷന്‍ ഏബ്രഹാം (ബിസിനസ്) സാമന്ത ജോണ്‍ കെ.പി,എം.ജിയില്‍ ഇമ്മിഗ്രേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code