സി.എം. ജേക്കബിന് ഡോക്ടറേറ്റ് ലഭിച്ചു - ഡോ. മാത്യു വൈരമണ്
ഹൂസ്റ്റണ്‍: കുണ്ടറ വൈരമണ് ഗാര്‍ഡന്‍സില്‍ പരേതനായ റിട്ടയേര്‍ഡ് എം.ബ്ല്യു.ഒ കുണ്ടറ മത്തായിച്ചന്റേയും തങ്കമ്മ മത്തായിയുടേയും മകനായ സി.എം. ജേക്കബിനു ഡോക്ടറേറ്റ് ലഭിച്ചു. യു.എ.ഇയിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ പ്രൊജക്ട് മാനേജ്മെന്റില്‍ ജയ്പൂര്‍ ദേശീയ സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി ലഭിച്ചത്.
ദുബായിലുള്ള കമ്പനിയില്‍ വോള്‍ ടെക്നോളജിയില്‍ ടെക്നിക്കല്‍ കൊമേഴ്സ്യല്‍ ഡയറക്ടറായ സി.എം. ജേക്കബ് അമേരിക്കയിലേക്കു കുടിയേറിയിരിക്കുകയാണ്. കുമ്പനാട്ട് മേലത്തേതില് ലെനിയാണ് സഹധര്‍മ്മിണി. മക്കള്‍: ജോവാന, ജെന്നിഫര്‍, ജാനിസ്.
ഡോ. മാത്യു വൈരമണ് ജേക്കബിന്റെ ജ്യേഷ്ഠ സഹോദരനാണ്.
Comments