Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ നഴ്‌സസ് ഡേ ആഘോഷിച്ചു   - ജീമോന്‍ റാന്നി

Picture

ന്യൂജേഴ്‌സി: അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ന്യൂ ജേഴ്‌സി ചാപ്റ്റര്‍ രണ്ടിന്‍റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു. ന്യൂജേഴ്‌സിയിലുള്ള എഡിസണ്‍ കെയര്‍ വണ്‍ അറ്റ് ദി ഹൈലാന്‍ഡ്‌സില്‍ വച്ചായിരുന്നു ആഘോഷ പരിപാടി കള്‍ സംഘടിപ്പിച്ചത്.

മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍ ഉമാ വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. സംഗീത വിനോദ പരിപാടികളാല്‍ സമൃദ്ധമായിരുന്ന ആഘോഷ പരിപാടികള്‍ മെര്‍ലിന്‍ മെന്‍ഡോങ്ക, പ്രമീള മെന്‍ഡോങ്ക, വയലറ്റ് മോനിസ് എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ഫാ. ആന്‍റ്റണി ഡുക്രു പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.സോഫി വില്‍സണ്‍ അധ്യക്ഷ പ്രസംഗം നടത്തി. ചാപ്റ്റര്‍ന്റെ പ്രവര്ത്തന വിജയങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടൊപ്പം ആതുരസേവന രംഗത്ത് അനേകരെ സ്വാന്തനപ്പെടുത്തുന്ന വ്യക്തികളായി, സമൂഹത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുവാനും ആഹ്വാനം ചെയ്തു.

ന്യൂ ജേഴ്‌സി സ്റ്റേറ്റ് നഴ്‌സസ് അസ്സോസിയേഷന്‍ സിഇഒ ജൂഡി സ്മിത്ത്, സ്റ്റേറ്റ് നഴ്‌സസ് അസ്സോസിയേഷന്‍ മുന്‍ പ്രസിഡണ്ട് നോര്‍മ്മ റോഡ്‌ജേര്‍സ്, ഫിലിപ്പൈന്‍സ് നഴ്‌സസ് അസ്സോസിയേഷന്‍ ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് പ്രസിഡന്റ് റോസ്‌മേരി റോസാലെസ്, ചാപ്റ്ററിന്റെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ ഡോ. ലിഡിയ അല്ബുഖുര്‍ക് , വര്‍ഷ സിംഗ്, ഡോ.റേച്ചല്‍ കോശി എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷപരിപാടികളെ ധന്യമാക്കി.

തുടര്ന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പ്രിയ വേണുഗോപാലിന്റെ പ്രസംഗം ശ്രദ്ധേയമായി. ആധുനിക ചികില്‍സാ രംഗത്തെ പുത്തന്‍ പ്രവണതകളുടെ മധ്യത്തില്‍ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടു കര്‍മരംഗത്തു സജീവമാകുവാന്‍ നേഴ്‌സ് മാരെ പ്രിയ ആഹ്വാനം ചെയ്തു.

വര്‍ഷ സിംഗ് ന്റെ ശ്രുതിമധുരമായ ഗാനവും മാളവിക ഭട്ടാചാര്യ നടത്തിയ സഹജ യോഗ മെഡിറ്റേഷനും ആഘോഷത്തിന് മികവ് നല്‍കി.

ഡോ. മുനിറ വെല്‍സ് നന്ദി പ്രകാശിപ്പിച്ചു. ഡോ.സോഫി വില്‍സണ്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code