Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആദ്യകാല മലയാളി പി. ഐ ജോണ്‍ (91) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Picture

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ (1967 2018) ഒരാളായിരുന്ന ശ്രീ പി. ഐ ജോണ്‍ (91) ജൂണ്‍ 19 ചൊവ്വാഴ്ച വൈകിട്ട് 7:00 നു ന്യൂയോര്‍ക്കിലെലോംഗ് ഐലന്‍ഡ് നോര്‍ത്ത് ഷോര്‍ സയോസെറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായി. നിരണം വടക്കുംഭാഗം വടക്കേപ്പുറത്ത് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.

നാസാ കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് വര്‍ക്ക്‌സ് ഡയറക്ടര്‍ ആയി വിരമിച്ചു. ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്ഇടവകയ്ക്ക് മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചതിനു പണസംബന്ധമായി കാര്യമായി സഹായിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.

അന്ത്യ സമയത്ത്ബന്ധുമിത്രാദികളും ഇടവകജനങ്ങളുമായി നിരവധി പേര്‍ സമീപത്തുണ്ടായിരുന്നു.

ഭാര്യ പരേതയായ ഡോ. ചിന്നമ്മ ജോണ്‍; ഏക മകന്‍ ഡോ. ജോഷി ജോണ്‍; മരുമകള്‍ ഡോ. ആലീസ് ജോണ്‍;

കൊച്ചുമക്കള്‍ റേച്ചല്‍, എലിസബത്ത് വിദ്യാര്‍ത്ഥികള്‍

പൊതുദര്‍ശനം ജൂണ്‍ 22വെള്ളി 3 മുതല്‍ 9 വരെ: The St. Thomas Malankara Orthodox Church, Long Island, 110 Schoolhouse Road, Levittown. N.Y.11756

സംസ്കാര ശുശ്രൂഷ അതേ ദേവാലയത്തില്‍ വച്ച് June 23 Saturday, 8:30 am

സംസ്ക്കാരം: All Saints Cemetery, Great Neck

For more information:
Dr. Joshi John 516-708-3291
Vicar; Very Rev. Dr. Yohannan Sankarathil Cor-Episcopa. 516-850-9213



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code