Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി
ഗാര്‍ഡനില്‍ വച്ച് ജൂലായ് 17 ന് ഞായറാഴ്ച്ച ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.
രാവിലെ 11.00 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ മൈക്കിള്‍ പാലക്കാട്ട്
സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍
എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി
കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ലില്ലി കൈപ്പള്ളിമണ്ണിലിന്റെ അച്ചാര്‍ എല്ലാവര്‍ക്കും കൂടുതല്‍
രുചി പകര്‍ന്നു.
ഫിഫ്റ്റി പ്ലസിന്റെ സജീവാഗംമായ ആന്‍ഡ്രൂസ് ഓടത്തുപറമ്പിലിന്റെ ജന്മദിനം ഗ്രില്‍
പാര്‍ട്ടിയോടൊപ്പം ആഘോഷിച്ചു. ആന്‍ഡ്രൂസിന് ഫിഫ്റ്റി പ്ലസ് ആശംസകള്‍ നേര്‍ന്ന് സമ്മാനവും
കാര്‍ഡും നല്‍കി. ഫിഫ്റ്റി പ്ലസ് ഫിഫ്റ്റി പ്ലസിന്റെ സജീവാഗംമായ മറിയക്കുട്ടി
ചൂരപ്പൊയ്കയിലിന്റെ മാതാവ് അന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
മൗനപ്രാര്‍ത്ഥന നടത്തി. ഗ്രില്‍ പാര്‍ട്ടിക്കിടയില്‍ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ,
വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍
നടത്തി. ആന്റെണി തേവര്‍പാടം, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോര്‍ജ് ജോണ്‍, മാത|
കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോള്‍ കോടിക്കുളം, സെബാസ്റ്റ്യന്‍ മാമ്പള്ളി എന്നിവര്‍
ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
ഈ ഗ്രില്‍ പാര്‍ട്ടിയില്‍ ഫാ.സേവ്യര്‍ മാണിക്കത്താനും, ഫാ.ഷാജോണ്‍ മാണിക്കത്താനും
പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍, ജോബിന്‍, ജോണ്‍ മാത്യു എന്നിവര്‍ വിവിധതരം
ഇറച്ചികളും, സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍
പങ്കെടുത്തവര്‍ക്ക് സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദിപറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code