Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഹം ബ്രഹ്മാസ്മി (കവിത: ജയന്‍ വര്‍ഗീസ്)

Picture

ചെളിയുടെ, യടിയിലെ
യെളിമയില്‍ നിന്നൊരു
ദളപുട, മുണരുമെ
ന്നറിഞ്ഞീല ഞാന്‍ ?

ഒരുനൂറ് ദളവുമാ
യൊരു നീലത്താമര
വിരിയുന്‌പോ, ളറി
യാതെ, യന്പരന്നു !

അകലെയാകാശത്തിന്‍
കരിമേഘക്കാട്ടിലാ,
മഴവില്ലു വിരിയുമെ
ന്നറിഞ്ഞീല ഞാന്‍ ?

അഴകിന്റെ യൊരുകോടി
ത്തളിമയാ, യാകാശത്തി
ലതുവന്നു നിറയു
ന്‌പോള്‍, അന്പരന്നു !

ഇരുളിന്റെ, യീറ്റില്ലത്തില്‍
പിടയുന്ന ചോരക്കുഞ്ഞായ്
പുലരികള്‍ തുടുക്കു
മെന്നറിഞ്ഞീല ഞാന്‍ ?

ഉറങ്ങുന്‌പോളുണരുവാ,
നൊരു മൃദു രശ്മിക്കൈയാല്‍
തഴുകുന്‌പോ, ളറി
യാതെ, യന്പരന്നു !

അറിവല്ല, ജ്ഞാനത്തിന്റെ
യകത്തുള്ള കിളിവാതില്‍
തുറക്കുവാന്‍ കഴിയുമെ
ന്നറിഞ്ഞീല ഞാന്‍ ?

നിലയ്ക്കാത്ത സത്യത്തിന്റെ
നിറക്കൂട്ടില്‍ നിന്നൊക്കേയും
വരയ്ക്കുന്നു ദൈവം,
വീണ്ടും അന്പരന്നു !!

*********

' ചിറകടികള്‍ 'എന്ന കഴിഞ്ഞ കവിതയില്‍ രണ്ട് തെറ്റുകള്‍ വന്നു പോയിട്ടുണ്ട്. ഒന്ന്: ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പേര് തെറ്റിച്ചാണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍, ആയത് ' കിം ജോംഗ് ഉന്‍ ' എന്നും, രണ്ട് : ഇരുപത്തി നാലാം വരിയുടെ അവസാനം ' ഭൂമിയില്‍ ' എന്നതിന് പകരം ' ചുറ്റിലും ' എന്നും തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code