Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോമലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 6, 7, 8 തീയതികളില്‍   - ബ്രിജിറ്റ് ജോര്‍ജ്

Picture

ഷിക്കാഗോ: ബെല്‍വുഡ് സീറോമലബാര്‍ കത്തീഡ്രലില്‍ ഇടവകമാദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ജൂലൈ 1, ഞായറാഴ്ച കൊടിയേറുന്നു. ജൂണ്‍ 29, വെള്ളിയാഴ്ച മുതല്‍ ജൂലൈ 7 ശനിയാഴ്ച വരെയുള്ള ഒന്‍പതു ദിവസങ്ങളില്‍ നൊവേന ഉണ്ടായിരിക്കും. ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെയുള്ള തിരുനാള്‍ പരിപാടികളുടെ ക്രമം ഇപ്രകാരമായിരിക്കും.

ജൂണ്‍ 29, വെള്ളിയാഴ്ച വൈകിട്ട് 7:00 ന് കത്തീഡ്രല്‍ അസി. വികാരി റവ. ഫാ. നിക്കോളാസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും നൊവേനയും നടത്തപ്പെടും.

ജൂണ്‍ 30, ശനിയാഴ്ച രാവിലെ 8:30 ന് മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാനയില്‍ ഫാ. ബാബു മഠത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. നൊവേനയും ഉണ്ടായിരിക്കും.

ജൂലൈ 1, ഞായറാഴ്ച രാവിലെ 8:00 ന് വി.കുര്‍ബാനയും നൊവേനയും. 11:00 ന് വി. കുര്‍ബാനയും അതിനുശേഷം 12:30 ന് കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തിരുനാള്‍ കൊടികയറ്റ കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 5:00 ന് നോര്‍ത്ബ്‌റൂക് പള്ളിയിലും 5:30 ന് കത്തീഡ്രലിലും വി. കുര്‍ബാന.

ജൂലൈ 2, 3, 4, 5 തീയതികളില്‍ (തിങ്കള്‍ മുതല്‍ വ്യാഴം വരെ) പതിവുപോലെ രാവിലെ 8:30 ന് വി. കുര്‍ബാന. ഈ ദിവസങ്ങളില്‍ വൈകിട്ട് 7:00 ന് വി. കുര്‍ബാനയും നൊവേനയും. ജൂലൈ 2 ന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ചര്‍ച്ച് വികാരി റവ. ഫാ. എബ്രഹാം മുത്തോലത്ത്, ജൂലൈ 3 ന് സെന്റ് തോമസ് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത്, ജൂലൈ 4 ന് റവ. ഫാ. തോമസ് മുളവനാല്‍, ജൂലൈ 5 ന് റവ. ഫാ. വില്‍സണ്‍ കണ്ടങ്കരി, റവ. ഫാ. സജി മറ്റത്തില്‍ എന്നിവരായിരിക്കും മുഖ്യ കാര്‍മ്മികര്‍.

ജൂലൈ 6, വെള്ളിയാഴ്ച രാവിലെ 8:30 ന് വി. കുര്‍ബാന. വൈകിട്ട് 5:00 ന് സെന്റ് തോമസ് സീറോമലബാര്‍ രൂപതാ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസകുര്‍ബാന ഉണ്ടായിരിക്കും. റവ. ഫാ. രാജീവ് വലിയവീട്ടില്‍ സന്ദേശം നല്‍കും. 7:15 ന് ഇടവകയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന സീറോമലബാര്‍ നൈറ്റ്.

ജൂലൈ 7, ശനിയാഴ്ച രാവിലെ 8:30 ന് വി. കുര്‍ബാന. വൈകിട്ട് 5:00 ന് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാന റവ. ഫാ. ആന്റണി തുണ്ടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ വചന സന്ദേശം നല്‍കും. അതിനുശേഷം വൈകിട്ട് 7:15 ന് ഇടവകയിലെ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന അതിമനോഹരമായ പ്രസുദേന്തി നൈറ്റ് അരങ്ങേറും.

ജൂലൈ 8, ഞായറാഴ്ച രാവിലെ 9:00 ന് വി. കുര്‍ബാന. വൈകിട്ട് 5:00 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് സെന്റ് തോമസ് രൂപതാ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. അതിനുശേഷം കത്തീഡ്രലിന്റെ ദശാബ്ദ്ധി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകള്‍ നടത്തപ്പെടും. തുടര്‍ന്നുള്ള ആഘോഷമായ തിരുനാള്‍ പ്രദിക്ഷണത്തിനുശേഷം സ്‌നേഹവിരുന്നും വെടിക്കെട്ടും ഉണ്ടായിരിക്കും. അതിനുശേഷം യുവജനങ്ങള്‍ക്കായയുള്ള പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.

ജൂലൈ 9, തിങ്കളാഴ്ച രാവിലെ 8:30 ന് വി. കുര്‍ബാന. വൈകിട്ട് 7:00 ന് പരേതാത്മാക്കള്‍ക്കായുള്ള പ്രത്യേക കുര്‍ബാന നടത്തപ്പെടും.

ജൂലൈ 15, ഞായറാഴ്ച്ച രാവിലെ 8:30 ന് വി. കുര്‍ബാന. 11:00 ന് വി. കുര്‍ബാനയും കൊടിയിറക്കവും നടത്തപ്പെടും. വൈകിട്ട് 5:00 ന് നോര്‍ത്ബ്‌റൂക് പള്ളിയിലും 5:30 ന് കത്തീഡ്രലിലും വി. കുര്‍ബാന.
ഇടവകജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്തു നടത്തുന്ന ഈ തിരുനാളിന്റെ എല്ലാ തിരുക്കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരുന്നതിനായി ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും അസി. വികാരി റവ. ഫാ. നിക്കോളാസും കൈക്കാരന്‍മാരും ഏവരേയും പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code