Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ യുവജനോത്സവം: ഗ്രാന്റ് ഫിനാലെ സംവിധായകന്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും   - ജാജോ കോട്ടൂര്‍.

Picture

ചിക്കാഗോ : ഫോമായുടെ  അന്തരാഷ്ട്ര  കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ഫോമാ  യുവജനോത്സവം  ഗ്രാന്റ്  ഫിനാലയുടെ  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി   കള്‍ച്ചറല്‍ അഫയേഴ്‌സു്  കമ്മറ്റി ചെയര്‍മാന്‍ സാബു സ്കറിയ അറിയിച്ചു. ജൂണ്‍ 22 വെള്ളിയാഴ്ച രാവിലെ 8 ന് സുപ്രസിദ്ധ സിനിമാ സംവിധായകന്‍ സിദ്ദിഖ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ  മത്സരങ്ങള്‍ക്ക് തുടക്കമാകും. ഫോമാ  തെരഞ്ഞെടുപ്പ്  ഉള്‍പ്പെടെയുള്ള  നിരവധി മത്സരങ്ങള്‍ക്ക്  കണ്‍വന്‍ഷന്‍  നഗരി  സാക്ഷ്യം  വഹിക്കുന്നണ്ടെങ്കിലും  ലക്ഷ്യബോധം കൊണ്ടും സാമൂഹികപ്രതിബദ്ധത കൊണ്ടും   ഫോമാ   യുവജനോത്സവസംരംഭം  വേറിട്ടു  നില്‍ക്കുന്നു.  കഴിഞ്ഞ  ഒരു  വര്‍ഷത്തിലേറെയായി    ബഹുജനപങ്കാളിത്തം  കൊണ്ടു  സാമുഹിക ശ്രദ്ധ  പിടിച്ചു  പറ്റിയ റീജിയണ്‍തല  മത്സരങ്ങളിലെ   വിജയികളാണ്  ഗ്രാന്റ്  ഫിനാലയില്‍  മാറ്റുരക്കപ്പെടുന്നത്.

രണ്ടു  വേദികളികളിലായി  രാവിലെ 8 മുതല്‍  5 വരെ മത്സരങ്ങള്‍  പൂര്‍ത്തിയാക്കുവാനുള്ള  ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. എന്ന്  സംഘാടകര്‍  അറിയിച്ചു.  മത്സരാര്‍ത്ഥികളും  മാതാപിതാക്കളും  കലാദ്ധ്യാപകരും  അവസാനവട്ട  ഒരുക്കങ്ങളുടെ    തിരക്കിലാണ്.  പ്രഗല്‍ഭരായ 
വ്യക്തികളാണ്  വിധിനിര്‍ണ്ണയം  നടത്തുവാന്‍  എത്തുന്നത്.  ഏറ്റവും  മികവാര്‍ന്ന  പ്രകടനങ്ങള്‍  ആണ്  ഗ്രാന്റ്  ഫിനാലയില്‍  പ്രതീക്ഷിക്കുന്നത്  എന്ന്  ഫോമാ  പ്രസിഡന്റ്  ബെന്നി  വാച്ചാച്ചിറ. പ്രസ്താവിച്ചു.   
സീനിയര്‍-ജൂനിയര്‍  വിഭാഗങ്ങളിലായി കലാപ്രതിഭയ്ക്കും  കലാതിലകത്തിനും യഥാക്രമം  $ 1000, $ 500 കാഷ്  അവാര്‍ഡും  ട്രോഫികളും ലഭിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുത്ത് വിജയികളാകുന്ന എല്ലാവര്‍ക്കും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്    ട്രോഫികള്‍ ലഭിക്കുന്നതാണ്.

കള്‍ച്ചറല്‍  അഫയേഴ്‌സു്  കമ്മറ്റിയാണ്  ഫോമാ  യുവജനോത്സവത്തിന്റെ  ചുക്കാന്‍  പിടിക്കുന്നത്.  ജോമോന്‍  കളപ്പുരയ്ക്കല്‍  കോര്‍ഡിനേറ്റര്‍ ആയും.  സിറിയക്കുര്യന്‍,  രേഖാ ഫിലിപ്പ്,  രേഖാ നായര്‍, സാജു  ജോസഫ്,  ജെയ്ന്‍  മാത്യൂസ്,  ഷീലാ ജോസ്, സണ്ണി  കല്ലുപ്പാറ, തോമസ്  മാത്യൂ, മാത്യൂ വര്‍ഗീസ്,  ജോസ്‌മോന്‍ തത്തക്കുളം, എന്നിവരടങ്ങിയ  ദേശിയ കമ്മറ്റി നേതൃനിരയുമാണ്  കള്‍ച്ചറല്‍  അഫയേഴ്‌സു്  കമ്മറ്റിയുടെ  കരുത്ത്.  ബോബിതോമസ്, ശ്രീദേവി അജിത്കുമാര്‍, അബിതാജോസ്,ഹരികുമാര്‍രാജന്‍,  തോമസ്എബ്രഹാം ഡാനിഷ്  തോമസ്, തോമസ് ചാ@ി, ഷാലു  പുന്നൂസ്, ജോണ്‍സണ്‍  മാത്യൂ,  തോമസ് എം.ജോര്‍ജ്,  ജയിംസ്  പീറ്റര്‍,   തോമസ്കുട്ടി  വര്‍ഗീസ്,  എന്നിവര്‍ സേവനസന്നദ്ധരായി  മത്സരവേദികളുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു സ്കറിയാ (ചെയര്‍മാന്‍) 267 980 7923, sackery1@yahoo.com ജോമോന്‍  കളപ്പുരയ്ക്കല്‍ (കോര്‍ഡിനേറ്റര്‍) 863 709 4434.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code