കുട്ടീന്യോയുടെ ഗോളില്‍ ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 1-0ന് മുന്നില്‍
റോസ്റ്റോവ്: ബ്രസീല്‍ ലോകകപ്പിലെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിന്റെ 20ാം മിനിറ്റില്‍ തന്നെ പ്രതിരോധത്തിന്റെ കോട്ട കെട്ടിയസ്വിറ്റ്സര്ലന്ഡിനെതിരേ മഞ്ഞപ്പട ലീഡ് നേടിക്കഴിഞ്ഞു. കുട്ടീന്യോയാണ് എണ്ണം പറഞ്ഞ ഒരു കിക്കിലൂടെ സ്വിസ് വല ചലിപ്പിച്ചത്.
മാഴ്സലോയുടെ പാസ് ക്ലിയര്‍ ക്ലിയര്‍ ചെയ്യാനുള്ള സ്വിസ് ഡിഫന്‍ഡറുടെ ശ്രമമാണ് പന്ത് കുട്ടീന്യോയുടെ കാലിലെത്തിച്ചത്. മുഴുവന്‍ പ്രതിരോധഭിത്തിക്കും മുകളിലൂടെ ഇടത്തേ പോസ്റ്റിലേയ്ക്ക് ചാട്ടൂളി പോലെ പറത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല കുട്ടീന്യോയ്ക്ക്. ബ്രസീല്‍ മുന്നില്‍ (1-0).
Comments