Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റനില്‍ സര്‍ഗസന്ധ്യ ജൂണ്‍ 23-ന്   - ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍.

Picture

ഹൂസ്റ്റണ്‍: അനുപമ പ്രതിഭകളുടേയും കലാകാരികളുടേയും ഒരു സംഗമം കോര്‍ത്തിണക്കി സര്‍ഗ സന്ധ്യ എന്ന ഒരു വിസ്മയ ജ്വാല ജൂണ്‍ ഇരുപത്തി മൂന്നാം തീയതി ഹൂസ്റ്റണിലുള്ള ടt. Joseph Hall ല്‍ (മിസ്സോറി സിറ്റി, TX) ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം നടത്തപ്പെടുന്നു. ഈ പരിപാടിയിലേക്ക് എല്ലാവരേയും ക്ഷേത്ര കമ്മറ്റിയുടേയും പ്രോഗ്രാം കമ്മറ്റിയുടേയും പേരില്‍ പ്രസിഡന്റ് ശ്രീ ബിജു പിള്ള സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഗാന -നൃത്ത- മിമിക്‌സിന്റെ അവിസ്മയമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു കൂട്ടം
അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് ഹൂസ്റ്റന്‍ നഗരത്തെ ആനന്ദസാഗരത്തിന്‍
ആറാടിക്കുവാന്‍ ഉടന്‍ തന്നെഎത്തി ചേരുന്നതാണ്.

ഇതിഹാസ നായിക നടി ഷീലയും, ഇന്‍ഡ്യയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടി സുരഭി ലക്ഷ്മി, വിനോദ് കോട്ടൂര്‍, സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലേക്ക് നല്ലവരായ എല്ലാ മലയാളി കളേയും സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു.

ഈ പരിപാടിയുടെ ടിക്കറ്റുകള്‍ 11620 ormandi st, ല്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് www.guruvayurappanhouston.org (ph, 7187298994). കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക, ജയന്‍ അരവിന്ദാക്ഷന്‍.832713 1713, അജിത് നായര്‍ 832713710, ശശിധരന്‍ പിള്ള 832 428 6929, ബാബു ദാസ് 4436007774, സുനില്‍ മേനോന്‍ 8326132252.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code