സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സമനിലയിലേക്ക് നീങ്ങിയ കളിയില്‍ 95ാം മിനിറ്റില്‍ വീണുകിട്ടിയ സെല്‍ഫ് ഗോളില്‍ മൊറോക്കോയ്ക്കെതിരെ ഇറാന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇഞ്ചുറി ടൈമില്‍ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പുറത്തേക്ക് ഹെഡ്ഡ് ചെയ്യാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമമാണ് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റില്‍ കയറിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ കളം നിറഞ്ഞ മൊറോക്കോയ്ക്ക് അവസാന നിമിഷത്തെ പിഴവില്‍ മൂന്ന് പോയന്റാണ് നഷ്ടപ്പെട്ടത്. ആദ്യ പകുതിയിലും കളി പൂര്‍ണമായും നിയന്ത്രിച്ചത് മൊറോക്കോയാണ്. മൊറോക്കോ താരങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഇറാന് താരങ്ങള്‍ക്ക് പന്ത് അധിക നേരം കൈയ്യടക്കി വയ്ക്കാന്‍ പോലൂം സാധിച്ചിരുന്നില്ല. മൊറോക്കോയുടെ നിരവധി ശ്രമങ്ങള്‍ നിര്‍ഭാഗ്യത്താല്‍ വലയിലെത്താതിരുന്നതും ഇറാന് തുണയായി. വിജയത്തോടെ മൂന്ന് പോയന്റുമായി ഒന്നാമതെത്തിയ ഇറാന് ഇനി ഗ്രൂപ്പ് ബിയില്‍ ശക്തരായ പോര്‍ച്ചുഗലും സ്പെയ്നുമാണ് എതിരാളികള്‍.
Comments