Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുരഭിമാനം വരുത്തി കൂട്ടുന്ന ദുരന്തം (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture


എന്ത് വിവാദമാണ് ഇന്നുണ്ടാകുന്നതെന്ന ചിന്തയുമായിട്ടാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസം ഒരു വിവാദമെന്നതാണ് ശരാശരി കണക്ക്. കസ്റ്റഡിമരണവും രാഷ്ട്രീയ കൊലപാതകങ്ങളും തട്ടിപ്പും വെട്ടിപ്പും തുടങ്ങി വിവാദങ്ങളുടെ ഒരു നിര തന്നെ ഇപ്പോള്‍ കേരളത്തിലെ ദിനങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് തട്ടിപ്പും വെട്ടിപ്പുമായിരുന്നു കേരളത്തിന്റെ ദിനങ്ങളെങ്കില്‍ ഇപ്പോള്‍ അത് കൊലപാതകങ്ങളിലേക്ക് മാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ സാക്ഷിയാണെങ്കില്‍ മദ്ധ്യകേരളം കസ്റ്റഡി മരണങ്ങള്‍ക്ക് സാക്ഷിയാണ്. തെക്കന്‍ കേരളം വ്യക്തി വൈരാഗ്യത്തിന്റെയും ദുരഭിമാനത്തിന്റെയും പേരില്‍ കൊലമരങ്ങള്‍ തീര്‍ക്കുമ്പോള്‍ കേരളത്തിലെ പലഭാഗങ്ങളിലും അവിഹിത ബന്ധങ്ങളുടെ മറ തീര്‍ക്കാനാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ചുരുക്കത്തില്‍ കേരളത്തില്‍ മാടുകളേക്കാള്‍ മനുഷ്യര്‍ കൊല ചെയ്യപ്പെടുന്നു എന്നതാണ് ഒരു സത്യം. അങ്ങനെ പോയാല്‍ കേരളം താമസിയാതെ കൊലകേരള മാറും. കാരണം ആര്‍ക്കും ആരെയും കൊല്ലാന്‍ ഇന്ന് കേരളത്തില്‍ യാതൊരു മടിയുമില്ല.

അതില്‍ ഏറ്റവും ഒടുവിലത്തെ ഇരയോ ഉദാഹരണമോ ആണ് കെവിന്‍ എന്ന ചെ റുപ്പക്കാരന്റെ കൊലപാതകം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍ കുട്ടിയെ അല്ലെങ്കില്‍ സാമ്പത്തി കമായി ഉയര്‍ന്ന കുടുംബത്തി ലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുയെന്നതാണ് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊല്ലാന്‍ കാരണം. അതും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ദ്ദേശത്തില്‍ വാടക കൊലയാളികളുടെ കൈകളാല്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്‌നേഹിച്ച പുരുഷനെ വിവാഹം ചെയ്ത പെണ്‍കുട്ടിയോട് സ്വന്തം വീട്ടുകാര്‍ ചെയ്ത പ്രതികാരം മ നസാക്ഷിയെ മരവിപ്പിക്കുന്നതാ യിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ഭര്‍ത്താവിനെ നഷടപ്പെട്ടപ്പോള്‍ ആ കുട്ടി അനുഭവിച്ച വേദന യൗവനം വിട്ടുമാറാത്ത പ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്ന അവസ്ഥ വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്തതാണ്. കുടുംബത്തിന്റെ അഭിമാനത്തിന് പോറലേല്‍ക്കുമെന്ന ഭയത്തില്‍ സഹോദരിയുടെ ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടു നിന്ന സഹോദരന്‍ കാട്ടിയ ക്രൂരത കേരള മന സാക്ഷിയെ ഞെട്ടിച്ചുയെന്നതാണ് യാഥാര്‍ത്ഥ്യം.

പുരോഗമനം വായില്‍ കൂടി ഉരുവിടുകയും ഉള്ളിന്റെ ഉള്ളില്‍ ജാതിയും മതവും പണക്കാരനും പാമരനുമെന്ന ചിന്ത ഇന്നും മലയാളിയില്‍ ഉണ്ടെന്ന സത്യമാണ് അത് തുറന്നു കാട്ടുന്നത്. ജാതിഭ്രാന്തില്‍ മനുഷ്യരെ കുരുതി കഴിക്കുന്ന ഉത്തരേന്ത്യന്‍ ജാതി ഭ്രാന്തിനെ നാം കളിയാക്കുമ്പോള്‍ അവരേക്കാള്‍ നാമും ഒട്ടും പിന്നിലല്ലായെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കീഴ് ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ കഴുത്തറുത്ത് പ്രതികാരം തീര്‍ത്ത അച്ഛനും ജാതിയുടെ മതിലുകള്‍ തീര്‍ത്തിരുന്നു. നാനാത്വത്തില്‍ ഏകത്വവും മതേതരത്വവുമൊക്കെ നാം ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടെ ങ്കിലും അത് മനുഷ്യരുടെ ഉള്ളില്‍ എത്ര മാത്രമുണ്ടെന്ന് ഈ സംഭവങ്ങളൊക്കെ തുറന്നു കാട്ടി ത്തരുന്നു. അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ തയ്യാറെടുക്കുന്ന ലോകത്ത് കേരളമെന്ന സംസ്ഥാനം ഇന്നും ജാതിയുടേയും മതത്തിന്റെയും മറ തീര്‍ക്കാന്‍ ശ്രമിക്കുന്നുയെന്നത് പരിതാപകരമായ അവസ്ഥയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ക മ്മ്യൂണിസ്റ്റുകള്‍ ലോകത്തു പാടി നടന്ന കാലത്തു നിന്ന് മതം മനുഷ്യനെ അഭിമാനിയും ദുരഭിമാ നിയുമാക്കി ഇന്ന് മാറ്റുന്നു യെന്നുവേണം കരുതാന്‍. അതും അതേ കമ്മ്യൂണിസ്റ്റുകളുടെ അനുയായികളുടെ വേരോട്ടമുള്ള മണ്ണില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ ഭരണത്തിലിരിക്കുന്ന സമയത്ത്.

മനുഷ്യര്‍ മതത്തില്‍ അഭിമാനിക്കുകയാണോ അതോ അതിനെ അംഗീകരിക്കുകയാണോ വേണ്ടത്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ടു മാത്രം മനുഷ്യന്‍ പൂര്‍ണ്ണനാകുന്നില്ല. അതു കൊണ്ട് ആരും മഹാനുമാകുന്നില്ല. ഒരു മതവും മറ്റൊരു മതത്തേക്കാള്‍ മഹത്തായതോ അ കൂടിയതോ കുറഞ്ഞതോ അല്ല. മനുഷ്യര്‍ മതത്തെ വേര്‍തിരിച്ചപ്പോഴാണ് അതിന് വ്യത്യാസങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായത്. അങ്ങനെയൊരു വേര്‍തിരിവും വ്യത്യാസങ്ങളും ഉണ്ടാകുമ്പോഴാണ് അഭിമാനവും ദുരഭി മാനവുമുണ്ടാകുന്നത്.

പുറമെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നവര്‍ പോലും ഉള്ളിന്റെ ഉള്ളില്‍ ഈ വ്യത്യാസം കാണിക്കുന്നു. സോഷ്യലിസം പ്രസംഗിക്കുകയും പാടി നടക്കുകയും ചെയ്യുന്നവര്‍ പോലും മക്കളുടെ വിവാഹം ആലോചിക്കുന്നത് സ്വന്തം സമുദായത്തില്‍ നിന്ന്. കോട്ടയത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മുതലക്കണ്ണീരൊഴുക്കിയവരും ചാനലുകളില്‍ കൂടി ഉച്ചനീചത്വത്തിനെതിരെ പ്രസംഗിച്ചവരും ആരും തന്നെ യഥാര്‍ത്ഥ ജീവി തത്തില്‍ എന്തേ അത് കാണിച്ചു കൊടുക്കാതിരുന്നത്. പുരയ്ക്കു തീ പിടക്കുമ്പോള്‍ എല്ലാവരു മോടിയെത്തിയത് വാഴവെട്ടാന്‍ വേണ്ടി മാത്രമായിരുന്നു. അതു കൊണ്ട് ഇവിടെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകുന്നില്ല. തുല്യത എന്ന സങ്കല്പത്തിലേക്ക് അടുക്കുന്നില്ല. ഇപ്പോഴും ജന്മി വ്യവ സ്ഥിതിയുടെ പിന്‍മുറക്കാരായി മാത്രം ജീവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് എന്ന താണ് സത്യം.

ഒരേ വിശ്വാസത്തില്‍ തന്നെ ഉച്ചനീചത്വമെന്നത് വിദ്യാസമ്പന്നരായ മലയാളികളുടെ ഇടയില്‍ ഉണ്ടെന്നതാണ് കോട്ടയത്ത് നടന്ന യുവാവിന്റെ കൊ ലപാതകം തുറന്നു കാട്ടുന്നത്. ഇരു വീട്ടുകാരും ക്രിസ്തുമ തത്തിന്റെ വിശ്വാസത്തിലുള്ളവരായിരുന്നെങ്കിലും ജാതിയിലെ വേര്‍തിരിവായിരുന്നു പ്രധാന കാരണം. അപ്പോള്‍ വിശ്വാസമല്ല വിശ്വാസത്തിനപ്പുറമുള്ള ജാതി യാണ് പ്രശ്‌നം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിശ്വാസത്തെ ഭരിക്കുന്നത് ജാതിയാണ് ഇന്നും.

ജാതിയില്ല മതമില്ലായെന്ന് പുലമ്പുന്ന തൊഴിലാളി ജനകീയ പാര്‍ട്ടികള്‍ വരെ ജാതിനോക്കിയാണ് പാര്‍ട്ടിയില്‍ തീ രുമാനങ്ങളെടുക്കുന്നത്. ഒരു തിരഞ്ഞെടുപ്പു വന്നാല്‍ പോലും ജാതിക്കു മുന്‍തൂക്കം നല്‍കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന രീതി ഇന്ന് കേരളത്തിലെ ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ചില പാര്‍ട്ടികള്‍ നല്കുന്നതുപോലും ജാതി മുന്‍ തൂക്കം നോക്കിയാണ്. അങ്ങനെയൊരു സ്ഥിതിവിശേഷമാണ് കേരളത്തിലിപ്പോള്‍ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു തൊഴിലാളി പാര്‍ട്ടിയുടെ യുവജനനേതാവ് ഒരു പോലീസ് ഓഫീസറെ പ്രകടനത്തിനിടെ ജാതി പേര് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചത് സോഷ്യല്‍ മീഡിയയില്‍ കൂടി കാണാന്‍ സാധിച്ചു. എന്തിന് ഇന്ന് ഭരണത്തിലിരിക്കുന്ന രണ്ടാമത്തെ പാര്‍ട്ടിയുടെ എം.എല്‍.എ.യെ ആ പാര്‍ട്ടിയുടെ ജില്ലാ നേതാവ് ജാതി പറഞ്ഞ് തരം താഴ്ത്തി സംസാരിച്ച ശ ബ്ദരേഖ ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തുകയുണ്ടായത് കഴി ഞ്ഞ രണ്ട് വര്‍ഷത്തിനു മുന്‍പായിരുന്നു. അദ്ദേഹത്തിന്റെ സംഭാഷണം സ്വന്തം കാമുകിയോ മറ്റോ ടേപ്പ് ചെയ്തായിരുന്നു അത് പുറത്തു വിട്ടത്. അ ങ്ങനെ ജാതി വേര്‍തിരിവും ജാതി മേല്‍ക്കോയ്മയും ഇന്നും നമ്മുടെ നാടിനെ ഭരിക്കുന്നുണ്ട്. ഈ വേര്‍തിരിവ് മാറാത്ത കാലത്തോളം പ്രേമിക്കുന്നതു പോലും ജാതിയും മതവും നോക്കി വേണമെന്ന അപകടകരമായ സന്ദേശമാണ് കോട്ടയത്തും മറ്റുമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രേമത്തിന് കണ്ണും മൂക്കും വായും ജാതിയും മതവും ഒന്നുമില്ലെന്നാണ് അലിഖിത ലോക നിയമം. വിദ്യാഭ്യാസ മോ സൗന്ദര്യമോ പദവിയോ സാമ്പത്തിക വലിപ്പചെറുപ്പങ്ങളോ ഒന്നും തന്നെ ആത്മാര്‍ത്ഥ പ്രേമത്തിന് തടസ്സം സൃഷ്ടിക്കുന്നില്ല. എന്നാല്‍ സാംസ്കാരിക കേരളത്തില്‍ പ്രേമിക്കാന്‍ ഇതെല്ലാം നോക്കണമെന്ന സ്ഥിതിയാണ് ഇന്നും. കേരളത്തിലേതെന്ന് വിരല്‍ ചൂണ്ടുന്നു കോട്ടയത്ത് യുവാവിന്റെ കൊലപാതകം മതത്തിന്റെ മതില്‍കെട്ടിനുള്ളില്‍ നിന്നുകൊണ്ട് വീ ട്ടുകാരുടെ ആഗ്രഹത്തിനനു സരിച്ച് സ്‌നേഹിച്ചില്ലെങ്കില്‍ ആ സ്‌നേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ലോ കത്തിനു മുന്നില്‍ കേരളം കാണിച്ചുകൊടുത്തു കോട്ടയത്തെ യുവാവിന്റെ കൊലപാതകത്തിലൂടെ. അതിന് മൗനാനുവാദമായി നിയമ പാലകരുമുണ്ടെന്നത് കേരളത്തിലെ നിയമ പാലകരുടെ വീഴ്ചയായി തന്നെ കാണാം.

മക്കള്‍ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വളരണമെന്നും പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ അതിനു വിപരീതമായി പോയാല്‍ അതിനെ അതിക്രൂരമായി നേരിടുകയെന്നത് മൃഗീയ മനോഭാവത്തിന്റെ ലക്ഷണമാണ്. അത് മൃഗീതയുടെ പര്യായവുമാണ്. അതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ആഗ്രഹത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന മക്കളെ അകറ്റി നിര്‍ത്തി അവരെ അരുംകൊല ചെയ്യുന്നത് അതിക്രൂരത ത ന്നെയെന്നതിന് സംശയമില്ല.

അതിനെ ന്യായീകരിക്കാന്‍ ആര് ശ്രമിച്ചാലും അത് അങ്ങേയറ്റം തെറ്റു തന്നെയാണ്. മകളുടെ സന്തോഷമല്ല മറിച്ച് തങ്ങളുടെ ദുരഭിമാനമാണ് വലുതെന്ന് ചിന്തിക്കുന്ന ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടെന്നതാണ് അഭിമാനത്തിന്റെ പേരില്‍ മകളെ കഴുത്തറുത്തു കൊന്ന അച്ഛനേയും മകളെ വേര്‍തിരി ക്കാന്‍ വേണ്ടി ആ കുട്ടിയുടെ ഭര്‍ത്താവിനെ അതിക്രൂരമായി വാടക കൊലയാളികളെക്കൊണ്ട് കൊല്ലിച്ചത് തുറന്നു കാട്ടുന്നത്. ദുരഭിമാനമെന്ന അതിദുരന്തം മാറണമെങ്കില്‍ സമൂഹത്തിന്റെ മ നോഭാവം ആകെ മാറേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ അത് ഇതു പോലെയുള്ള അതിക്രൂരതകള്‍ക്ക് സാക്ഷിയാകേണ്ടി വരും. പെണ്‍കുട്ടികളുടെ കണ്ണുനീര്‍പുഴ തന്നെയൊഴുകും. അതില്‍ നാം ഉയര്‍ത്തിപ്പിടിച്ച സംസ്കാ രവും പേരും പെരുമയുമെല്ലാം ഒലിച്ചുപോകും. അന്ന് നമ്മെ നോക്കി സംസ്കാരശ്യൂനരെന്ന് ലോകം വിളിക്കുമ്പോള്‍ നാം എന്തിനേക്കാളും വലുതായി കണ്ട അഭിമാനം എന്തായിത്തീരും. ആത്മാര്‍ത്ഥ സ്‌നേഹത്തെ തകര്‍ക്കാന്‍ മരണത്തിനു പോലും കഴിയില്ല. ആ പെണ്‍കുട്ടി ഇനിയുള്ള കാലം ഞാന്‍ കെവിന്റെ ഭാര്യയായി ജീവിക്കു മെന്ന് ദൃഢ പ്രതിജ്ഞയെടുത്തത് അതാണ് കാണിക്കുന്നത്. അതാണ് യഥാര്‍ത്ഥ സ്‌നേഹം അതിന് അഭിമാനമോ ദുരഭിമാനമോ ഇല്ല. ആത്മാര്‍ത്ഥത മാത്രം. അത് കാണാന്‍ കഴിയണം ലോകത്തിന്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code